movie-trailer

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ പാക് ചിത്രം ഷേർ ദില്ലിന്റെ ട്രെയിലർ പുറത്തിറങ്ങി. രാജ്യത്ത് അതിർത്തി കടന്ന് എത്തിയ മൂന്ന് ബോഗികളെ തുരത്തുന്നതാണ് ട്രെയിലറിൽ കാണുന്നത്. നടൻ മികാൽ സുൾഫിക്കർ പാകിസ്ഥാൻ വ്യോമസേന പെെലറ്റിന്റെ വേഷത്തിൽ എത്തുന്നു.

ശത്രുരാജ്യവുമായി ഏറ്റുമുട്ടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ത്യൻ വ്യോമസേന പെെലറ്റായ അരുൺ വീരാനിയെ പാക് നടൻ ഹസൻ നിയാസി അവതരിപ്പിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ രാജ്യസ്നേഹം ഉയ‌ർത്തിക്കാട്ടി പ്രക്ഷകശ്രദ്ധ പിടിച്ച് പറ്റാനും ശ്രമമുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചിത്രത്തിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രെെക്കും പരാമർശിക്കുന്നുണ്ട്. 2 മിനുട്ട് 26 സെക്കന്റ് ഉള്ള ട്രയിലറാണ് പുറത്തിറക്കിയത്. പാകിസ്ഥാന്രം ശത്രുവിന് അത് അതുവരെ ചെയ്യാൻ സാധിച്ചിട്ടില്ല എന്നും പറയുന്നു. അർമീന ഖാൻ, സബീക്ക ഇമാം, ഹസ്സൻ നിയാസി എന്നിവർ ചിത്രത്തിൽ പ്രധാന വേഷം കെെകാര്യം ചെയ്യുന്നു.

stunning visuals and VFX effects will for sure gives you Goosebumps! Trailer of #Sherdil is out.
Directed by #AzferJafri, #MikaalZulfiqar, #ArmeenaRanaKhan, #SabeekaImam.#paf #cinematography #madeinpakistan #sherdil #director #pakistanmediaindustry #airforce #pakistanairforce pic.twitter.com/CI0Xk2ZENN

— Umair Khawar (@umayrkhawar) March 6, 2019