അറിയറ്റു പോവുക - നല്ലതുപോലെ അലയുക
തെക്കോട്ടു പോവുക - മരിക്കുക
അഞ്ചാംപത്തി - അവസരവാദി
ചിറ്റമ്മ നയം - പക്ഷപാതപരമായ പെരുമാറ്റം
ഊഴിയം നടത്തുക - ആത്മാർത്ഥയില്ലാതെ പ്രവർത്തിക്കുക
കരം പിടിക്കുക - രക്ഷപ്രാപിക്കുക
ഓട്ടപ്രദക്ഷിണം നടത്തുക - തിടുക്കത്തിൽ കൃത്യം നടത്തുക
കല്ല് കെട്ടുക -തയ്യാറാകുക
ഗോപി തൊടിയിക്കുക - വിഫലമാകുക
ചെമ്പു തെളിയിക്കുക - കാപട്യം പുറത്താകുക
കര പിടിക്കുക - രക്ഷപ്രാപിക്കുക
മേനി പറയുക - വലിപ്പം പറയുക
അജഗജാന്തരം - വലിയ വ്യത്യാസം
കുടത്തിലെ വിളക്ക് - പുറത്തറിയാത്ത യോഗ്യത
ഇഞ്ചി കടിക്കുക - ദേഷ്യപ്പെടുക
ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനമുള്ള ആൾ
ശതകം ചൊല്ലിക്കുക - കഷ്ടപ്പെടുത്തുക
ഉപ്പുകൂട്ടി തിന്നുക - നന്ദി കാണിക്കുക
അമരം പിടിക്കുക - വഴി കാണിക്കുക
റാൻ മൂളുക - അനുസരിക്കുക
ഗണപതി കല്യാണം - നടക്കാത്ത കാര്യം
കിണറ്റിലെ തവള - ലോക കാര്യങ്ങൾ അറിയാത്തവൻ
പതം വരുത്തുക - ബുദ്ധിമുട്ടുക