k-muraleedharan

തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റി സ്വീകരിച്ച നിലപാടുകളോട് തങ്ങൾക്ക് പൂർണയോജിപ്പാണെന്ന് കോൺഗ്രസ് എം.എൽ.എയും കെ.പി.സി.സി പ്രചരണ വിഭാഗം ചെയർമാനുമായ കെ. മുരളീധരൻ. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കവെയാണ് അദ്ദേഹം എൻ.എസ്.എസിനോടുള്ള നിലപാട് വ്യക്തമാക്കിയത്.

മുരളീധരന്റെ വാക്കുകൾ-

'എൻ.എസ്.എസ് ഒരിക്കലും യു.ഡി.എഫ് വിരുദ്ധസമീപനം സ്വീകരിക്കില്ല എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഇക്കാര്യത്തിൽ എൻ.എസ്.എസ് എടുത്ത നയത്തിനോട് ഞങ്ങൾക്ക് യോജിപ്പുണ്ട്. എന്നാൽ വിയോജിപ്പുകൾ മുൻപ് ഉണ്ടായിട്ടുണ്ട്, ഇല്ലായെന്ന് പറയുന്നില്ല. ഏതു സമുദായത്തിനും സ്വന്തമായിട്ട് നിലപാടെടുക്കാം. അതിന്റെ സ്വാതന്ത്ര്യം അവർക്കുണ്ട്.

മുഖ്യമന്ത്രി എന്താണ് കഴിഞ്ഞ അസംബ്ളി ഇലക്ഷന് വെള്ളാപ്പള്ളിയെ കുറിച്ച് പറഞ്ഞതെന്ന് അദ്ദേഹം ഓർക്കുന്നത് നല്ലതാണ്. ശബരിമല വന്നപ്പോഴല്ലേ അദ്ദേഹത്തെ നവോത്ഥാന നായകനാക്കി മാറ്റിയത്. ഇത് എപ്പോൾ വേണമെങ്കിലും മാറാം. എസ്.എൻ.ഡി.പി ഒരു തീരുമാനമെടുത്താലും എൻ.എസ്.എസ് ഒരു തീരുമാനമെടുത്താലും ഞങ്ങൾ ഞങ്ങളുടെ നിലപാട് പറയും. പക്ഷേ അവരെ ഞങ്ങൾ ഒരിക്കലും വ്യക്തിപരമായി വിമർശിക്കില്ല'.