ഇത്രയും കാലം നാണു എവിടെ പോയിരുന്നു. എങ്ങനെ സമയം തള്ളിനീക്കി. നാണുവിൽ നിന്ന് സത്യാവസ്ഥ അറിയുമ്പോൾ എല്ലാവരും അതിശയിക്കുന്നു. നാണുവിന്റെ അസാധാരണമായ ധീരതയും ആത്മബലവും ചർച്ചാവിഷയമാകുന്നു. ഇതിനിടയിൽ സഹോദരിയെ ഒരു തേൾ കടിക്കുന്നു. മോഹാലസ്യപ്പെട്ടു വീണ സഹോദരിയെ പൂർവാവസ്ഥയിലേക്ക് മന്ത്രം ജപിച്ച് നാണുഭക്തൻ കൂട്ടിക്കൊണ്ടുവരുന്നു. കാളിന്ദി തീരവും കൃഷ്ണകഥകളും നാണുവിന്റെ മനസിലും നാവിലും തുളുമ്പുന്നു. അതു കൂട്ടുകാരോട് പങ്കുവയ്ക്കുകയും ചെയ്യുന്നു.