1. അയോധ്യ ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് മൂന്നംഗ സമിതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ആണ് സമിതിയെ നിയോഗിച്ചത്. സുപ്രീംകോടതി മുന്‍ ജഡ്ജി ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷത വഹിക്കുന്നന്ന സമിതിയില്‍ ശ്രീ ശ്രീ രവിശങ്കര്‍ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീ റാം പഞ്ചു, എന്നിവരും. മധ്യസ്ഥ ചര്‍ച്ച രഹസ്യ സ്വഭാവമുള്ളത് ആയിരിക്കണം എന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്നും നിര്‍ദ്ദേശം.
2. മധ്യസ്ഥ ചര്‍ച്ചകള്‍ ഫൈസബാദില്‍ നടക്കും. നാല് അഴ്ചക്കം സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കണം. എട്ട് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതിയ്ക്ക് നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ സമിതിയില്‍ ഉള്‍പ്പെടുത്താം. സമിതിയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കാന്‍ യു.പി സര്‍ക്കാരിനും നിര്‍ദ്ദേശം
3. അയോധ്യ ഭൂമി തര്‍ക്ക വിഷയം മധ്യസ്ഥതയ്ക്ക് വിടുന്നതിന്റെ വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള സുപ്രീംകോടതി ശ്രമം, പ്രശ്ന പരിഹാരത്തിന് ഒരു ശതമാനം എങ്കിലും സാധ്യത ഉണ്ടെങ്കില്‍ അത് പരിഗണിച്ച്. അയോധ്യകേസ് കേവലം ഭൂമി തര്‍ക്കം അല്ലെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. മധ്യസ്ഥ ശ്രമത്തെ ചില ഹിന്ദുസംഘടനകള്‍ എതിര്‍ത്തിരുന്നു എങ്കിലും മുസ്ലീം സംഘടനകള്‍ അനുകൂലിക്കുക ആയിരുന്നു. ആറ് ആഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും
4. വയനാട്ടിലെ വൈത്തിരിയില്‍ മാവോയിസ്റ്റ പൊലീസ് ഏറ്റുമുട്ടലില്‍ പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലപ്പെട്ട ജലീലിന്റെ സഹോദരന്‍. പൊലീസിന് എതിരെ കൊലക്കുറ്റം ചുമത്തണം എന്ന് കൊല്ലപ്പെട്ട ജലീലീന്റെ സഹോദരന്‍ സി.പി റഷീദ്. പൊലീസാണ് ആദ്യം വെടിയുതിര്‍ത്തത് എന്ന് റിസോര്‍ട്ട് ജീവനക്കാര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ആണ് ജലീലിന്റെ കുടുംബം രംഗത്ത് എത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ജലീലിന്റെ മൃതദഹേം ബന്ധുകള്‍ക്ക് വിട്ട് നല്‍കാന്‍ തീരുമാനം.
5. പൊലീസ് അകമ്പടിയോടെ പാണ്ടിക്കാട്ടെ വീട്ടിലേക്ക് മൃതതേഹം കൊണ്ടു പോകും. ജലീലിന്റെ ശരീരത്തില്‍ മൂന്ന് തവണ വെടിയേറ്റു എന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. തലയ്ക്ക് പുറകിലേറ്റ വെടി നെറ്റി തുളച്ച് മുന്നിലെത്തി. മൃതദേഹത്തിന് അരികില്‍ നിന്നും തോക്കും എട്ട് തിരക്കളും കണ്ടെത്തിയിരുന്നു. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഡിറ്റണേറ്ററും സ്ഥലത്ത് നിന്ന് കണ്ടെത്തി. ഏറ്റുമുട്ടലില്‍ ആദ്യം വെടിവച്ചത് പൊലീസ് എന്ന് വൈത്തിരി സ്വകാര്യ റിസോര്‍ട്ട് ജീവക്കാര്‍ വെളിപ്പെടുത്തിയിരുന്നു.
6. മാവോയിസ്റ്റുകള്‍ എത്തിയ വിവരം പൊലീസിനെ അറിയിച്ചിട്ടില്ല. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞ് എത്തിയ പൊലീസ് ആദ്യം വെടിയുതിര്‍ക്കുക ആയിരുന്നു എന്നും റിസോര്‍ട്ട് മാനേജര്‍. സൈബര്‍ സെല്‍ നിരീക്ഷണത്തിലൂടെ ആണ് മാവോയിസ്റ്റുകള്‍ എത്തിയ വിവരം പൊലീസ് അറിഞ്ഞത്. ആത്മരക്ഷയ്ക്കാണ് പൊലീസ് വെടി ഉതിര്‍ത്തത് എന്ന് ഇന്നലെ കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞിരുന്നു. മാവോയിസ്റ്റുകള്‍ പ്രകോപന അന്തരീക്ഷം സൃഷ്ടിച്ചെന്ന പൊലീസ് വാദത്തെ തള്ളുന്നത് ആണ് റിസോര്‍ട്ട് അധികൃതരുടെ വെളിപ്പെടുത്തല്‍.
6. തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി കുറ്റം സമ്മിതിച്ചതായി പൊലീസ്. പെണ്‍കുട്ടിയുടെ കുടുംബത്തെ നേരത്തെ അറിയാമായിരുന്നു. ഈ ബന്ധം വച്ച് വീട്ടിലേക്ക് കൊണ്ടു വിടാം എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വണ്ടിയില്‍ കയറ്റിയത്. തൊഴിലുറപ്പ് സ്ത്രീകള്‍ ഇത് കണ്ടെന്നും വാക്ക് തര്‍ക്കം ഉണ്ടായെന്നും ഇമാമിന്റെ മൊഴി.
7. ഇന്നലെ മധുരയില്‍ നിന്നാണ് ഷെഫീഖ് അല്‍ ഖാസിമിയെ പൊലീസ് അറസറ്റ് ചെയ്തത്. ഷെഫീഖ് അല്‍ ഖാസിമിയെ ഇന്ന് പെണ്‍കുട്ടിയെ തട്ടി കൊണ്ടു പോയ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. കോയമ്പത്തൂര്‍, ഊട്ടി, വിജയവാഡ എന്നിവിടങ്ങളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇമാമിന്റെ സഹായി ആയിരുന്ന ഫാസിലിനെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു
8. ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ഇടത് മുന്നണി ഇന്ന് യോഗം ചേരും. 16 സീറ്റുകളില്‍ 15 സീറ്റിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായി. പൊന്നാനിയില്‍ ആര് മത്സരിക്കും എന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. സി.പി.ഐ ഇതര കക്ഷികള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ സീറ്റ് ഇല്ലെന്ന് സി.പി.എം
9. കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജനതാദള്‍ എസിന് ഇത്തവണ സീറ്റ് നല്കില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും. സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ജനതാദള്‍ എസിന്റെ സംസ്ഥാന സമിതിയും ഇന്നും ചേരുന്നുണ്ട്. സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും എന്ന് ജനതാദള്‍ എസ് അറിയിച്ചിട്ടുണ്ടെങ്കിലും സി.പി.എം വഴങ്ങിയിട്ടില്ല. സീറ്റിനെ ചൊല്ലി വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദളിലും പൊട്ടിത്തെറി. വടകര സീറ്റ് ഉറപ്പ് നല്‍കിയാണ് ഇടതു മുന്നണിയിലേക്ക് തിരിച്ചെത്തിയത്
10. സീറ്റ് തന്നില്ലെങ്കില്‍ മുന്നണി ബന്ധം വിടണം എന്നാണ് വിമത വിഭാഗത്തിന്റെ ആവശ്യം. മദ്ധ്യ തിരുവിതാംകൂറില്‍ സ്വാധീനമുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്ത് അനുനയിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ന് ചേരുന്ന ഇടതു മുന്നണി യോഗം ഫലത്തില്‍ സി.പി.എം 16 സീറ്റിലും സി.പി.ഐ 4 സീറ്റിലും മല്‍സരിക്കുമെന്ന പ്രഖ്യാപനത്തിന് മാത്രമുള്ളതാകും