ലണ്ടൻ: ലോകത്തിന്റെ പലയിടങ്ങളിലും സംഗീതനിശാപാർട്ടികളിലുണ്ടാകുന്ന ആക്രമണങ്ങൾ നിത്യസംഭവമായിമാറുന്നത് സംഗീതലോകത്തെ തന്നെ നടുക്കത്തിലാഴ്ത്തുകയാണ്. ഈ പശ്ചാത്തലത്തിലാണ് താനിപ്പോൾ പോകുന്നിടത്തൊക്കെ ആയുധങ്ങളും തോക്കുകളും കൈയിൽ കരുതാറുണ്ടെന്ന് പ്രമുഖ അമേരിക്കൻ സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റ് തുറന്നുപറയുന്നത്. 2017ൽ മാഞ്ചസ്റ്ററിൽ അമേരിക്കൻ ഗായിക അരിയാന ഗ്രാൻഡേയുടെ സംഗീതപരിപാടിയിൽ വച്ചുണ്ടായ ആക്രമണത്തിനുശേഷമാണ് താൻ സുരക്ഷ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും 29കാരിയായ സ്വിഫ്റ്റ് തുറന്നു സമ്മതിക്കുന്നുണ്ട്.
മാഞ്ചസ്റ്റർ, ഡബ്ലിൻ, ലണ്ടൻ തുടങ്ങി നിരവധി വേദികളിൽ ലക്ഷക്കണക്കിന് ആളുകൾക്കിടയിൽ സ്വിഫ്റ്റ് സംഗീത പരിപാടികൾ അവതരിപ്പിക്കാറുണ്ട്. മാഞ്ചസ്റ്ററിലും ലാസ് വേഗസിലുമുണ്ടായ ആക്രമണങ്ങൾ എന്നെ വലിയതോതിൽ ഭയത്തിലാക്കി. അങ്ങനെയാണ് വസ്ത്രത്തിനൊപ്പം തോക്കുകളും മുറിവുകളുണ്ടാക്കുന്ന ആയുധങ്ങളും ഞാൻ കൈയിൽ കരുതാൻ തുടങ്ങിയത്. സ്വിഫ്റ്റ് പറയുന്നു.
2017 മേയ് 22ന് മാഞ്ചസ്റ്ററിലെ സംഗീതപരിപാടിയ്ക്കിടെ നടന്ന ആക്രമണത്തിൽ 23 പേരാണ് കൊല്ലപ്പെട്ടത്. 2015 ലെ ബോംബാക്രമണത്തിന് ശേഷം ബ്രിട്ടനിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്.