kaumudy-news-headlines

1. ലോകസ്ഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 20 സീറ്റുകളിലും തീരുമാനമായി. സി.പി.എം 16 സീറ്റിലും സി.പി.ഐ നാല് സീറ്റിലും മത്സരിക്കും. സീറ്റ് നല്‍കാത്തതില്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ അതൃപ്തി അറിയിച്ച് ഘടകക്ഷികള്‍. പൊന്നാനി മണ്ഡലത്തില്‍ പി.വി അന്‍വറിന്റെ പേര് വീണ്ടും നിര്‍ദ്ദേശിച്ചു. സി.പി.എം പൊന്നാനി പാര്‍ലമെന്റ് കമ്മിറ്റിയാണ് വീണ്ടും അന്‍വറിന്റെ പേര് നിര്‍ദ്ദേശിച്ചത്.

2. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഇടതുമുന്നണി യോഗത്തില്‍ ഘടകക്ഷികള്‍. മുന്നണിയുടെ ഐക്യത്തിനായി തീരുമാനവുമായി യോജിക്കുന്നു എന്ന് ശ്രേയംസ് കുമാര്‍. പ്രതിഷേധത്തോടെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണം എന്നും പ്രതികരണം. മുന്നണിയില്‍ പ്രശ്നങ്ങളില്ലെന്ന് ജെ.ഡി.എസ് നേതാവ് കെ.കൃഷ്ണന്‍ക്കുട്ടി

3. ആവശ്യങ്ങള്‍ മുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും പ്രതികരണം. സീറ്റ് വിഭജനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ അല്‍പ്പസമയത്തിനകം. സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ജനതാദള്‍ എസിന്റെ സംസ്ഥാന സമിതി യോഗവും ചേരും.

4. ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലം തീ പാറും പോരാട്ടത്തിന് വേദിയാകും. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരനും കളത്തില്‍ ഇറങ്ങിയതോടെ നിര്‍ണായക പോരാട്ടമാണ് മണ്ഡലത്തില്‍ മുന്നണികളെ കാത്തിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.പി ശശി തരൂര്‍ തന്നെ ആയിരിക്കും സ്ഥാനാര്‍ത്ഥി. സി.പി.ഐ സ്ഥാനാര്‍ത്ഥി സി.ദിവാകരനാണ്. ഇതോടെ ത്രികോണ മത്സരത്തിനാണ് തിരുവനന്തപുരം വേദിയാകുന്നത്

5. കുമ്മനത്തിന്റെ അത്ര വിജയ സാധ്യത മറ്റ് ആര്‍ക്കും ഇല്ലെന്ന ഉറച്ച് നിലപാട് ആര്‍.എസ്.എസ് നേതൃത്വം എടുത്തതോടെ ആണ് കുമ്മനത്തെ തിരികെ എത്തിക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വം തീരുമാനിച്ചത്. മിസോറാം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ കുമ്മനത്തിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. കുമ്മനത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് പ്രധാനമന്ത്രി ആണ്. ഇത് സംബന്ധിച്ച് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാംലാലുമായി പ്രധാനമന്ത്രി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

6. മിസോറാം ഗവര്‍ണറുടെ താത്ക്കാലിക ചുമതല അസം ഗവര്‍ണര്‍ക്ക് നല്‍കി. കുമ്മനത്തിന്റെ തിരിച്ചുവരവ് സ്വാഗതം ചെയ്ത് നേതാക്കളും. കുമ്മനത്തെ മത്സരിപ്പിക്കുന്നത് സ്വാഗതം ചെയ്യുന്നു എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. സംഘടനാ തലത്തില്‍ മാറ്റം വന്നാല്‍ സ്വാഗതം ചെയ്യും എന്നും പ്രതികരണം. ബി.ജെ.പിക്ക് ലഭിക്കാവുന്ന നല്ല സ്ഥാനാര്‍ത്ഥിയാണ് കുമ്മനം എന്ന് വി.മുരളീധരന്‍. തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിക്കാന്‍ കുമ്മനത്തിന് കഴിയും. കുമ്മനത്തിന്റെ തിരിച്ചുവരവ് പാര്‍ട്ടിക്ക് ഉണര്‍വേകും എന്നും പ്രതികരണം

7. രാജസ്ഥാനിലെ ബിക്കാനീറില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നു വീണു. പൈലറ്റ് രക്ഷപ്പെട്ടു. പരിശീലന പറക്കലിനിടെ ആണ് അപകടം ഉണ്ടായത്. വിമാനത്തില്‍ പക്ഷി ഇടിച്ചത് ആണ് അപകട കാരണം എന്ന് പ്രാഥമിക നിഗമനം. നേരത്തെ ജമ്മു കാശ്മീരിലെ ബുദ്ഗാമില്‍ മിഗ് 17 ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് ഒരു സാധാരണക്കാരനും ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു

8. ആസാദി വാസ്തുകലാ മഹതി അവാര്‍ഡ് 2019 വിതരണം ചെയ്തു. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍ ഇന്നോവേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആസാദി ചെയര്‍മാനും ഡയറക്ടറുമായ പ്രൊഫസര്‍ ബി.ആര്‍ അജിത്ത് അദ്ധ്യക്ഷത വഹിച്ചു.

9. കൊച്ചി വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്റ് കൂത്തമ്പലത്തില്‍ നടന്ന പരിപാടിയില്‍ പ്രമുഖ വനിത ആര്‍ക്കിടെക്റ്റുമാരായ നീന കോര ജേക്കബ്, ലിസ സുഭദ്ര രാജു, നിലീന കെ.പി, മീര അശോക്, മറിയാമ്മ ഫിലിപ്പ്, ആശ ഹരീഷ് എന്നിവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചി മേയര്‍ സൗമിനി ജയിന്‍ ആണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

10. തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി കുറ്റം സമ്മിതിച്ചതായി പൊലീസ്. പെണ്‍കുട്ടിയുടെ കുടുംബത്തെ നേരത്തെ അറിയാമായിരുന്നു. ഈ ബന്ധം വച്ച് വീട്ടിലേക്ക് കൊണ്ടു വിടാം എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വണ്ടിയില്‍ കയറ്റിയത്. തൊഴിലുറപ്പ് സ്ത്രീകള്‍ ഇത് കണ്ടെന്നും വാക്ക് തര്‍ക്കം ഉണ്ടായെന്നും ഇമാമിന്റെ മൊഴി.

11. ഇന്നലെ മധുരയില്‍ നിന്നാണ് ഷെഫീഖ് അല്‍ ഖാസിമിയെ പൊലീസ് അറസറ്റ് ചെയ്തത്. ഷെഫീഖ് അല്‍ ഖാസിമിയെ ഇന്ന് പെണ്‍കുട്ടിയെ തട്ടി കൊണ്ടു പോയ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. കോയമ്പത്തൂര്‍, ഊട്ടി, വിജയവാഡ എന്നിവിടങ്ങളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇമാമിന്റെ സഹായി ആയിരുന്ന ഫാസിലിനെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു