a-n-radhakrishnan

ഇടുക്കി: വെെദ്യുതമന്ത്രി എം.എം മണിയെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ. മണ്ടന്മാരെയും വിവരമില്ലാത്തവരെയും ജയിപ്പിച്ചതിനാലാണ് സംസ്ഥാനത്ത് പ്രളയം ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. സ്‌കൂളിന്റെ പടി കാണാത്ത എം.എം മണി ഡാം തുറന്നുവിട്ട് കേരളത്തെ പ്രളയത്തിൽ മുക്കിയെന്നും എ.എൻ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.

വിദ്യാഭ്യാസം എന്തിന്റേയും അടിസ്ഥാനമാണ്. പ്രളയം വന്നതും സകലവും നശിപ്പിച്ചതും ഇത്തരക്കാരെ തിരഞ്ഞെടുത്തിനാലാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യസം ഏത് പദവിക്കും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.