guava

വേനൽക്കാലത്ത് സുലഭമാണ് പേരയ്‌ക്ക. വിറ്റാമിനുകളുടെയും നാരുകളുടെയും ശേഖരമുണ്ടിതിൽ. വേനൽക്കാലത്ത് കഴിക്കേണ്ട പ്രധാനപ്പെട്ട പഴങ്ങളിൽ ഒന്നാണിത്. കാരണം മഞ്ഞപ്പിത്തം പോലുള്ള ഗുരുതര രോഗങ്ങൾ പലതും പടർന്നു പിടിക്കുന്ന കാലമാണ് വേനൽ. ഇതിനെതിരെ മികച്ച പ്രതിരോധശേഷി ശരീരത്തിന് നൽകുന്നു എന്നതാണ് പേരയ്‌ക്കയുടെ ഗുണം.

അതിനാൽ ദിവസവും ഓരോ പേരയ്ക്കയെങ്കിലും കഴിച്ചു നോക്കൂ. രോഗപ്രതിരോധ ശേഷിയും ആരോഗ്യവും നേടാം.

വേനലിൽ ശരീരത്തിനുണ്ടാകുന്ന നിർജ്ജലീകരണം ഇല്ലാതാക്കാനും മികച്ചതാണ് പേരയ്‌ക്ക. ദഹനം സുഗമമാക്കുകയും വേനൽക്കാലത്ത് വയറിനുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുകയും ചെയ്യും. തണുത്ത പാലും പേരയ്‌ക്കയും ചേർത്ത് തയാറാക്കുന്ന ഷേക്ക് വേനൽക്കാലത്ത് ശരീരം തണുപ്പിക്കാൻ ഉത്തമമായ പാനീയമാണ്. വേനൽക്കാലത്ത് കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങളെ ചെറുക്കാൻ പേരയ്‌ക്ക പോലെ മറ്റൊരു ഫലമില്ല. സാലഡിൽ ചേർത്തും ജ്യൂസാക്കിയും പേരയ്‌ക്ക കഴിക്കാം.