munnar

കടുപ്പമേറിയ ജീവിതം...കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ തോട്ടം മേഖലയുടെ നെടുംതൂണുകളാണ് പുലർകാലം മുതൽ അവിടെ തൊഴിലെടുക്കുന്ന വനിതകൾ. തുച്‌ഛമായ വേതനം. നിശബ്‌ദമായ ജീവിതം. ഇതായിരുന്നു ഏറെക്കാലം മുമ്പുവരെ കേരളത്തിന്റെ തോട്ടം മേഖലയുടെ അന്തരീക്ഷം. എന്നാൽ, വേതന വർദ്ധന ആവശ്യപ്പെട്ട് ഈ സ്‌ത്രീശക്തികൾ അടുത്തിടെ മുന്നോട്ട് വന്നത് കേരളത്തിന്റെ രാഷ്‌ട്രീയ രംഗത്തെപ്പോലും പിടിച്ചുലച്ചിരുന്നു. 'പെമ്പിളൈ ഒരുമൈ" എന്ന രാഷ്‌ട്രീയ കൂട്ടായ്‌മ പോലും ഈ വനിതകളിലൂടെ പിറവിയെടുത്തത്. തേയില നുള്ളിയ ശേഷം ചാക്കിലാക്കി ചുമന്ന് നീങ്ങുന്ന സ്ത്രീ. ഇന്ന് ലോക വനിതാ ദിനം