കൊൽക്കത്ത : നരേന്ദ്രമോദി സർക്കാരിന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പുതിയ സർക്കാർ കാശ്മീർ താഴ്വരയിൽ സമാധാനം കൊണ്ടുവരുമെന്നും മമത പറഞ്ഞു. കൊൽക്കത്തയിൽ വനിതാദിനത്തോട് അനുബന്ധിച്ച് നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
റാഫേൽ രേഖകൾ പോലും സംരക്ഷിക്കാൻ കഴിയാത്ത മോദി സർക്കാർ എങ്ങനെ രാജ്യം സംരക്ഷിക്കുമെന്നും മമതാ ബാനർജി ചോദിച്ചു. ബി.ജെ.പി സർക്കാർ വന്ന ശേഷം കാശ്മീരിൽ ഭീകരാക്രമണങ്ങൾ വർദ്ധിക്കുകയാണ് ചെയ്തത്. കാശ്മീർ താഴ്‌വരയിൽ ഇതുവരെ സമാധാനം കൊണ്ടുവരാൻ കേന്ദ്രഭരണത്തിന് ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. രാജ്യത്തിന്റെ സമ്പത്തും പണവും കവർന്നെടുത്ത് സ്വന്തം പാർട്ടിക്കായി ഉപയോഗിക്കുകയാണ് മോദി സർക്കാരെന്നും മമത കുറ്റപ്പെടുത്തി.
.