ksrtc-

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ചുവിട്ട എം പാനൽ ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി സമരസമിതി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കുറഞ്ഞത് അഞ്ചുവർഷം ജോലിചെയ്‌തവർക്കും കണ്ടക്ടർ ലൈസൻസ് ഉള്ളവർക്കും ലീവ് വേക്കൻസിയിൽ ജോലി നൽകാമെന്ന ഉറപ്പിൻമേലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.

കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ടതിനെതുടർന്ന് കഴിഞ്ഞ അമ്പതുദിവസങ്ങളിലേറെയായി സെക്രട്ടേറിയറ്റിന് മുന്നിൽ താത്കാലിക ജീവനക്കാർ‌ സമരം നടത്തിവരികയായിരുന്നു.