mig

ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനീറിൽ വ്യോമസേനയുടെ മിഗ് 21 ബൈസൺ ഫൈറ്റർ വിമാനം തകർന്നു വീണു. പൈലറ്റ് രക്ഷപ്പെട്ടു. പതിവ് നിരീക്ഷണ പറക്കലിനായി പറന്നുയർന്നയുടൻ പക്ഷിയിടിച്ച് സാങ്കേതിക തകരാർ നേരിട്ടതായി വ്യോമസേന അറിയിച്ചു.

ബിക്കാനീറിലെ ശോഭാ സർ കി ധാനി ഭാഗത്താണ് വിമാനം തകർന്നുവീണത്. സാങ്കേതിക തകരാർ സംഭവിച്ചതോടെ പൈലറ്റ് പുറത്തേക്ക് ചാടി (ഇജക്ട്) രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു.