തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിപ്പട്ടിക മിക്കവാറും നാളെ പ്രഖ്യാപിച്ചേക്കും. തെക്കൻ, മദ്ധ്യ, വടക്കൻ മേഖലകളിൽ മുതിർന്ന നേതാക്കൾ പ്രവർത്തകർക്കിടയിൽ നടത്തിയ അഭിപ്രായരൂപീകരണത്തിന്റെ കൂടി അടിസ്ഥാനത്തിൽ നാല് പേരുകൾ വീതമുൾപ്പെട്ട സാദ്ധ്യതാപട്ടിക കേന്ദ്രനേതൃത്വത്തിന് കഴിഞ്ഞദിവസം കൈമാറി. സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ പേര് നാലിടത്ത് ഉൾപ്പെട്ടിട്ടുണ്ട്. ശ്രീധരൻപിള്ള പത്തനംതിട്ടയിലും കെ. സുരേന്ദ്രൻ തൃശൂരിലും എം.ടി. രമേശ് കോഴിക്കോടും ശോഭാ സുരേന്ദ്രൻ പാലക്കാട്ടും സ്ഥാനാർത്ഥികളാകുമെന്നാണ് സൂചന. ആറ്റിങ്ങലിൽ പി.കെ. കൃഷ്ണദാസിന്റെ പേരിനാണ് പ്രാമുഖ്യം.