1. നരേന്ദ്രമോദി സര്‍ക്കാരിന്റെ എക്സ്‌പേറി ഡേറ്റ് കഴിഞ്ഞു എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പുതിയ സര്‍ക്കാര്‍ കാശ്മീര്‍ താഴ്വരയില്‍ സമാധാനം കൊണ്ടുവരും. റഫാല്‍ രേഖകള്‍ പോലും സംരക്ഷിക്കാന്‍ കഴിയാത്ത മോദി സര്‍ക്കാര്‍ എങ്ങനെ രാജ്യം സംരക്ഷിക്കും. ബി.ജെ.പി സര്‍ക്കാര്‍ വന്ന ശേഷം കാശ്മീരില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുക ആണ്. താഴ്വരയില്‍ ഇതുവരെ സമാധാനം കൊണ്ടുവരാന്‍ ബി.ജെ.പിയ്ക്ക് ആയിട്ടില്ല എന്നും മമത ബാനര്‍ജി
2. ഇരുപത് ലോക്സഭാ മണ്ഡലങ്ങളില്‍ പതിനാറിടത്തും സി.പി.എം മത്സരിക്കാന്‍ ധാരണ. നാലിടത്ത് സി.പി.ഐ മത്സരിക്കും. ജെ.ഡി.എസിന് സീറ്റില്ല. മുന്നണി യോഗത്തില്‍ ജെ.ഡി.എസ് പ്രതിഷേധം അറിയിച്ചു. സീറ്റില്ലാത്തതില്‍ എല്‍.ജെ.ഡിക്കും പ്രതിഷേധം. ഇരുകൂട്ടരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുനയിപ്പിച്ചു. പ്രത്യേക സാഹചര്യം ആയതിനാല്‍ സഹകരിക്കണം എന്ന് മുഖ്യമന്ത്രി
3. കഴിഞ്ഞ തവണ മത്സരിച്ച കോട്ടയമെങ്കിലും കിട്ടണമെന്ന നിലപാടില്‍ ആയിരുന്നു ജെ.ഡി.എസ്. എന്നാല്‍ ഈ സീറ്റ് സി.പി.എം ഏറ്റെടുത്തു. സീറ്റ് വിട്ടുനല്‍കാന്‍ ആകില്ലെന്ന് സി.പി.എം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ജെ.ഡി.എസ് ഇത് അംഗീകരിച്ചിരുന്നില്ല. മന്ത്രിയെ പിന്‍വലിച്ചോ ഒറ്റ് മത്സരിച്ചോ പ്രതിഷേധിക്കണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. എന്നാല്‍ ഇതെല്ലാം പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗം ആണെന്നായിരുന്നു സി.പി.എം വിലയിരുത്തല്‍.
4. മുന്നണിയുടെ ഐക്യത്തിനായി തീരുമാനവുമായി യോജിക്കുന്നു എന്ന് ശ്രേയംസ് കുമാര്‍. പ്രതിഷേധത്തോടെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണം എന്നും പ്രതികരണം. മുന്നണിയില്‍ പ്രശ്നങ്ങളില്ലെന്ന് ജെ.ഡി.എസ് നേതാവ് കെ.കൃഷ്ണന്‍ക്കുട്ടി. ആവശ്യങ്ങള്‍ മുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും പ്രതികരണം. ഘടകകക്ഷികള്‍ ആരും എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയ രാഘവന്‍
5. മിസോറം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജിവച്ച് കേരളത്തിലേക്ക് മടങ്ങി എത്തുന്നതോടെ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിന്റെ സ്ഥാനാര്‍ത്ഥി ചിത്രം വ്യക്തമായി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരനും ഒപ്പം ബി.ജെ.പിക്കായി കുമ്മനവും എത്തുന്നതോടെ തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരത്തിന് കളം ഒരുങ്ങും.
6. മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുടെയും ആത്മ വിശ്വാസത്തില്‍ തരൂര്‍ കളത്തില്‍ ഇറങ്ങുമ്പോള്‍ ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്നത്, ശബരിമല വിഷയവും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒ.രാജഗോപാലിന്റെ രണ്ടാം സ്ഥാനവും. കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് കുമ്മനത്തിലൂടെ കേരളത്തില്‍ നേടി എടുക്കാം എന്നാണ് ബി.ജെ.പി ക്യാമ്പുകളിലെ പ്രതീക്ഷ. മണ്ഡലത്തില്‍ സുരേഷ് ഗോപി, കെ.സുരന്ദ്രന്‍ എന്നിവരുടെ പേര് ഉയര്‍ന്നു എന്നു എങ്കിലും കുമ്മനം സ്ഥാനാര്‍ത്ഥി ആകണം എന്നായിരുന്നു ആര്‍.എസ്.എസിന്റെ ആവശ്യം
7. അതേസമയം, എതിര്‍ സ്ഥാനാര്‍ത്ഥി ആരായാലും പേടി ഇല്ലെന്ന് ശശി തരൂര്‍. വ്യക്തികള്‍ക്ക് അല്ല നിലപാടുകള്‍ക്ക് ആണ് പ്രാധാന്യം. മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചിന്തിക്കുന്നില്ല. മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ജനങ്ങള്‍ വിസ്മരിക്കില്ല എന്നും ശശി തരൂര്‍
8. അയോധ്യ ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് മൂന്നംഗ സമിതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ആണ് സമിതിയെ നിയോഗിച്ചത്. സുപ്രീംകോടതി മുന്‍ ജഡ്ജി ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷത വഹിക്കുന്നന്ന സമിതിയില്‍ ശ്രീ ശ്രീ രവിശങ്കര്‍ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീ റാം പഞ്ചു, എന്നിവരും. മധ്യസ്ഥ ചര്‍ച്ച രഹസ്യ സ്വഭാവമുള്ളത് ആയിരിക്കണം എന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്നും നിര്‍ദ്ദേശം.
9. മധ്യസ്ഥ ചര്‍ച്ചകള്‍ ഫൈസബാദില്‍ നടക്കും. നാല് അഴ്ചയ്ക്കകം സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കണം. എട്ട് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതിയ്ക്ക് നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ സമിതിയില്‍ ഉള്‍പ്പെടുത്താം. സമിതിയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കാന്‍ യു.പി സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കി
10. അയോധ്യ ഭൂമി തര്‍ക്ക വിഷയം മധ്യസ്ഥതയ്ക്ക് വിടുന്നതിന്റെ വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള സുപ്രീംകോടതി ശ്രമം, പ്രശ്ന പരിഹാരത്തിന് ഒരു ശതമാനം എങ്കിലും സാധ്യത ഉണ്ടെങ്കില്‍ അത് പരിഗണിച്ച്. അയോധ്യകേസ് കേവലം ഭൂമി തര്‍ക്കം അല്ലെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. മധ്യസ്ഥ ശ്രമത്തെ ചില ഹിന്ദുസംഘടനകള്‍ എതിര്‍ത്തിരുന്നു എങ്കിലും മുസ്ലീം സംഘടനകള്‍ അനുകൂലിക്കുക ആയിരുന്നു. ആറ് ആഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും
11. രാജസ്ഥാനിലെ ബിക്കാനീറില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നു വീണു. പൈലറ്റ് രക്ഷപ്പെട്ടു. പരിശീലന പറക്കലിനിടെ ആണ് അപകടം ഉണ്ടായത്. വിമാനത്തില്‍ പക്ഷി ഇടിച്ചത് ആണ് അപകട കാരണം എന്ന് പ്രാഥമിക നിഗമനം. നേരത്തെ ജമ്മു കാശ്മീരിലെ ബുദ്ഗാമില്‍ മിഗ് 17 ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് ഒരു സാധാരണക്കാരനും ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു