srinagar-grenade-attack

ശ്രീനഗർ: ജമ്മു കാശ്മീരിലെ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം ഗ്രനേഡ് ആക്രമണം നടത്തിയതിന് അറസ്റ്റിലായത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെന്ന് പൊലീസ് വ്യക്തമാക്കി. ചോറ്റുപാത്രത്തിലാണ് കുട്ടി ഗ്രനേഡ് സൂക്ഷിച്ചത്. മൂന്നുപേർ കൊല്ലപ്പെട്ട ആക്രമണത്തിൽ 32 പേർക്ക് പരിക്കേറ്രിരുന്നു.

ആക്രമണം നടന്നു മണിക്കൂറുകൾക്കുള്ളിൽ കുൽഗാം സ്വദേശിയായ പതിനഞ്ചുകാരൻ യാസിർ ജാവീദ് ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ച കുൽഗാമിൽ നിന്നു സ്വകാര്യ കാറിൽ പുറപ്പെട്ട കുട്ടി വ്യാഴാഴ്ച രാവിലെയാണ് ജമ്മുവിലെത്തിയത്. ചോറ്റുപാത്രത്തിനുള്ളിലാക്കി കൊണ്ടുവന്ന ഗ്രനേഡ് നിറുത്തിയിട്ട ബസിൽ ഉപേക്ഷിച്ച ശേഷം അതേ കാറിൽ മടങ്ങി. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റുചെയ്തത്.

ഹിസ്ബുൾ ഭീകരൻ ഫാറൂഖ് അഹമ്മദ് ഭട്ടിന്റെ നിർദ്ദേശപ്രകാരം യൂട്യൂബ് വിഡിയോകൾ കണ്ടാണ് ഗ്രനേഡ് ആക്രമണം നടത്താൻ കുട്ടി പരിശീലിച്ചതെന്നു പൊലീസ് പറഞ്ഞു. ശ്രീനഗർ- ജമ്മു ദേശീയപാതയിൽ 250 കിലോമീറ്ററോളം ഒരിടത്തും പിടിക്കപെടാതെ സഞ്ചരിക്കാൻ സാധിച്ചതിനെ പറ്റി കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ജമ്മു ഐ.ജി എം.കെ.സിൻഹ പറഞ്ഞു.

ജമ്മുവിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു