കോഴിക്കോട്: പ്രമുഖ ഭവന നിർമ്മാതാക്കളായ മലബാർ ഡെവലപ്പേഴ്‌സിന്റെ ഓർക്കിഡ് പാർക്കിന് പ്രധാനമന്ത്രി ആവാസ് യോജനയുടെ (പി.എം.എ.വൈ) എംപവറിംഗ് ഇന്ത്യ അവാർഡ്‌സ്-2019 പുരസ്‌കാരം. കേരളത്തിലെ മിഡിൽ ഇൻകം വിഭാഗത്തിൽ വെൽപ്ളാൻഡ് അപ്‌കമിംഗ് പ്രോജക്‌ട് വിഭാഗത്തിലാണ് പുരസ്‌കാരം. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയിൽ നിന്ന് ലബാർ ഡെവലപ്പേഴ്‌സ് സി.ഇ.ഒ അനിൽകുമാർ ഗോപാലൻ പുരസ്‌കാരം ഏറ്റുവാങ്ങി.
തിരുവനന്തപുരം പേയാടാണ് പ്രകൃതിസുന്ദരമായ സ്ഥലത്ത് ഓർക്കിഡ് പാർക്ക് സ്ഥിതി ചെയ്യുന്നത്. മിഡിൽ ഇൻകം വിഭാഗത്തിന് യോജിച്ച, എല്ലാവിധ സൗകര്യങ്ങളുമുള്ള ആഡംബര ഭവനങ്ങളാണ് ഇവിടെയുള്ളത്. ഈ പദ്ധതി പ്രകാരം ബുക്ക് ചെയ്യുന്നവർക്ക് കേന്ദ്രസർക്കാരിന്റെ സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും.