narendra-modi

ന്യൂഡൽഹി: രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കേണ്ടത് സുപ്രധാന വിഷയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉത്തർപ്രദേശിലെ ലക്‌നൗവിൽ കഴിഞ്ഞ ദിവസം കാശ്മീരി യുവാക്കളെ വിശ്വഹിന്ദു ദൾ പ്രവർത്തകർ ആക്രമിച്ച സംഭവത്തെ അപലപിച്ചു കൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. എല്ലാ സംസ്ഥാന സർക്കാരുകളും കാശ്മീരി സഹോദരങ്ങൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഭ്രാന്തൻമാരാണ് കാശ്മീരി കച്ചവടക്കാരെ ആക്രമിച്ചത്. ഉത്തർപ്രദേശ് സർക്കാർ ഉടൻ ഇവർക്കെതിരെ നടപടി സ്വീകരിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.