kerala-university
kerala university

പരീക്ഷഫലം

മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവൽസര ബി.എ. എൽ എൽ.ബി./ബി.കോം. എൽ എൽ.ബി./ ബി.ബി.എ. എൽ എൽ.ബി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും പിഴയില്ലാതെ 28 വരെയും പിഴയോടുകൂടി ഏപ്രിൽ 4 വരെയും അപേക്ഷിക്കാം.

എം.ഫിൽ മാത്തമാറ്റിക്സ് (2017 - 2018 ബാച്ച്) വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ ഇന്റഗ്രേഡ് പഞ്ചവത്സര ബി.എ. എൽ എൽ.ബി./ ബി.കോം. എൽ എൽ.ബി./ ബി.ബി.എ. എൽ എൽ.ബി പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 50 രൂപ പിഴയോടുകൂടി 30 വരെയും 125 രൂപ പിഴയോടുകൂടി ഏപ്രിൽ 1 വരെയും അപേക്ഷിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ 21 മുതൽ ചെയ്യാം.


അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 14 മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.

ടൈം ടേബിൾ
മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷ (ഏപ്രിൽ / മേയ് 2019 ) ഏപ്രിൽ 22 ന് ആരംഭിക്കും.

സൂക്ഷ്മ പരിശോധന

നാലാം സെമസ്റ്റർ ബി.ടെക്ക് (2013 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി 11 മുതൽ 18 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ബി.ടെക് റീ-വാല്യൂവേഷൻ സെക്‌ഷനിൽ ഹാജരാകണം.


കംബൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബി. ആർക് (2013 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി 11 മുതൽ 18 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ബി.ടെക്/ബി.ആർക് റീ-വാല്യൂവേഷൻ സെക്‌ഷനിൽ ഹാജരാകണം.

മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളളവർ ഫോട്ടോ പതിച്ച ഐ ഡി കാർഡ് സഹിതം/ ഹാൾടിക്കറ്റുമായി 11 മുതൽ 18 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ഹാജരാകണം.


നാലാം സെമസ്റ്റർ ബി.എസ് സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷമ പരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ ഫോട്ടോ പതിച്ച ഐ.ഡി /ഹാൾടിക്കറ്റുമായി ഇ.ജെ(III) സെക്‌ഷനിൽ 11 മുതൽ 18 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ഹാജരാകണം.



പി.ജി പ്രവേശനം

വിവിധ പഠന വകുപ്പുകളിലേക്ക് പി.ജി. അഡ്മിഷനുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി ഏപ്രിൽ 2 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.admissions.keralauniversity.ac.in.

ഫ്യൂച്ചർ സ്റ്റഡീസ്, ഓപ്‌ടോ ഇലക്‌ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് (സി.എസ്.എസ്) വകുപ്പുകളിൽ എം.ടെക് ( നോൺ ഗേറ്റ്) അഡ്മിഷനുളള ഓൺലൈനായി. ഏപ്രിൽ 2 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.admissions.keralauniversity.ac.in.

വിദൂര വിദ്യാഭ്യാസ ക്ലാസ്

വിദൂര വിദ്യാഭ്യാസം വഴി നടത്തുന്ന മൂന്നാം സെമസ്റ്റർ എം.എസ് സി കംമ്പ്യൂട്ടർ സയൻസ് ക്ലാസുകൾ 9 ന് കാര്യവട്ടം കാമ്പസിൽ നടത്തും.

തുടർ വിദ്യാഭ്യസ വ്യാപന കേന്ദ്രം

തുടർ വിദ്യാഭ്യസ വ്യാപന കേന്ദ്രം 9 ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് ഏതാനും സീറ്റൊഴിവു്.
''സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്ഡ് ഫംങ്ഷണൽ ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ്'' കോഴ്സിന് 15 വരെ അപേക്ഷിക്കാം.
അപേക്ഷാ ഫോറത്തിനും അഡ്മിഷനും പി.എം.ജി. യിൽ പ്രവർത്തിക്കുന്ന സി.എ.സി.ഇ.ഇ. ഓഫീസുമായി ബന്ധപ്പെടുക. 0471-230 2523.

തീയതി നീട്ടി.

തുടർ വിദ്യാഭ്യസ വ്യാപന കേന്ദ്രം നടത്തുന്ന '' സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്ഡ് ഫംങ്ഷണൽ ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ്'' കോഴ്സിന് 15 വരെ അപേക്ഷിക്കാം.

വാക്- ഇൻ - ഇന്റർവ്യൂ

സോഷ്യോളജി വകുപ്പിൽ എം.എസ്. ഡബ്ല്യൂ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകർക്കുളള പാനൽ തയ്യാറാക്കുന്നതിന് കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റിലും, മെഡിക്കൽ & സൈക്യാട്രിക് സോഷ്യൽ വർക്കിലും സ്‌പെഷ്യലൈസേഷൻ ഉളള വ്യക്തികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യത;- എം.എസ്.ഡബ്ല്യൂ ന് 55 ശതമാനത്തിൽ കുറയാത്ത മാർക്കും. എൻ.ഇ.ടി/ ജെ.ആർ. എഫ് നിർബന്ധം.
ദേശീയ അന്തർ ദേശീയ തലത്തിൽ പ്രബന്ധാവതരണം/ യു.ജി.സി അംഗീകരിച്ച പ്രസിദ്ധീകരണം.
യോഗ്യത തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.
20ന് രാവിലെ 10 മണിക്ക് കാര്യവട്ടം, സോഷ്യോളജി ഡിപ്പാർട്ടുമെന്റിൽ ഹാജരാകണം.

ട്രാൻസ്‌ക്രിപ്റ്റ് ഓഫ് ഗ്രേഡ്സ് ലഭിക്കുന്നതിന്

ബി.ടെക് വിഭാഗത്തിൽ (2008 സ്‌കീം) കോഴ്സ് പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് ട്രാൻസ്‌ക്രിപ്റ്റ് ഓഫ് ഗ്രേഡ്സ് ലഭിക്കുന്നതിന് ആപ്ലിക്കേഷനും, അപേക്ഷാ ഫീസും മാർക്ക് ലിസ്റ്റുകളുടെയും, ഡിഗ്രി / പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ പകർപ്പു നൽകിയാൽ മതിയാകും. ട്രാൻസ്‌ക്രിപ്റ്റിന്റെ മാതൃക വിദ്യാർത്ഥികൾ തയ്യാറാക്കേണ്ടതില്ല. മാർച്ച് 1 മുതൽ മേൽപറഞ്ഞ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.


പൂർവ വിദ്യാർത്ഥി സംഗമം

9 ന് കൊമേഴ്സ് വകുപ്പ് പൂർവ വിദ്യാർത്ഥി സംഗമം നടത്താൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത ചടങ്ങിൽ, ഉന്നത ബഹുമതികളും സ്ഥാനമാനങ്ങളും കരസ്ഥമാക്കിയവരെ ആദരിക്കുന്നതിനും തീരുമാനിച്ചിരിക്കുന്നു. അതിലേക്കായി എന്തെങ്കിലും നേട്ടങ്ങളും ബഹുമതികളും കരസ്ഥമാക്കിയവർ താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടുക. 8281670612, 9847484249, 9567170858