വനിതാ ദിനത്തിൽ ഗായിക അഭയ ഹിരൺമയിയുടെ ചിരിക്കുന്ന ഫോട്ടോ പങ്കുവച്ച് ഗോപി സുന്ദറിന്റെ വനിതാ ദിന ആശംസ സോഷ്യഷൽ മീഡിയയിൽ വെെറലാകുന്നു. എന്റെ എല്ലാ സംഗീതത്തിന് പിന്നിലെയും സ്ത്രീ എന്ന കുറിപ്പോടെയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ ചിത്രം പങ്കുവച്ചത്. ഇൻറ്റഗ്രാമിലൂടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
'തന്റെ എല്ലാ സംഗീതത്തിനും പിന്നിലെ സ്ത്രീ' കുറിപ്പിന് താഴെ നിരവധി കമെന്റുകളാണ് നിറയുന്നത്. 'ഏതൊരാളുടെയും വിജയത്തിനു പിന്നിൽ എപ്പോഴും ഒരു സ്ത്രീയുണ്ടാകും. നമ്മളെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ. താങ്കളുടെ ജീവിതത്തിൽ ഇവർ ഒരു വിളക്കാകട്ടെ ഒരാൾ കുറിച്ചു'. മുമ്പ് ഗോപി സുന്ദറും ഹിരൺമയിയും ഒരുമിച്ച് നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു.
നിരവധി പൊതുപരിപാടികളിലും ഇവർ ഒരുമിച്ച് എത്തിയിരുന്നു. ഗോപി സുന്ദർ സംഗീതം നൽകിയ 'ഖൽബിലെ തേനൊഴുകണ കോഴിക്കോട്' എന്ന ഗാനം ആലപിച്ചത് ഹിരൺമയിയാണ്. ഗോപി സുന്ദറുമായിള്ള ബന്ധത്തെക്കുറിച്ച് മുമ്പ് ഹിരൺമയി തുറന്നു പറഞ്ഞിരുന്നു. താൻ നിയമപരമായി വിവാഹിതനായ ഒരാളുമായി എട്ട് വർഷമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കുകയാണെന്നും ഗോപി സുന്ദറുമായുള്ള ചിത്രം പങ്കുവച്ച് ഹിരൺമയി വെളിപ്പെടുത്തിയിരുന്നു.