തിരുവനന്തപുരത്ത് മത്സരിക്കാണമെന്ന ആവശ്യത്തെ തുടർന്ന് കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവച്ചിരുന്നു. കേരളത്തിലെത്തുന്ന കുമ്മനത്തെ സ്വാഗതം ചെയ്യുകയാണ് കേരളത്തിലെ ട്രോളൻമാർ. സോഷ്യൽ മീഡിയയിലൂടെ കുമ്മനത്തിന്റെ വരവ് ആഘോഷമാക്കുകയാണ്. തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ബി.ജെ.പി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തിരുവനന്തപുരത്ത് കുമ്മനത്തിനായി ബി.ജെ.പി ചുവരെഴുത്ത് തുടങ്ങി നേരത്തെ തന്നെ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
ട്രോളൻമാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവാണ് കുമ്മനം രാജശേഖരൻ. സോഷ്യൽ മീഡിയയിലൂടെ കുമ്മനത്തിന്റെ വരവ് ഏറെ ചർച്ച ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കുകയാണെങ്കിൽ വാശിയേറിയ പോരാട്ടമാണ് നടക്കുക. ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിംഗ് എംപിയായ കോൺഗ്രസിന്റെ ശശി തരൂരും സി.പി.ഐയുടെ സി. ദിവാകരനുമാണ് കുമ്മനത്തിനെതിരെ മത്സരിക്കുക. എന്നാൽ മത്സരം കുമ്മനവും ശശി തരൂരും മാത്രമായിരിക്കുമെന്നും ട്രോളൻമാർ വിലയിരുത്തുന്നു.