താരസംഘടനയായ അമ്മയ്ക്ക് കൊച്ചിയിൽ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. അമ്മയുടെ പ്രസിഡന്റായ മോഹൻലാൽ പ്രത്യേക താത്പര്യം എടുത്തതിനെ തുടർന്നാണ് ഇത് യാഥാർത്ഥ്യമാകുന്നത്.എറണാകുളത്തെ ദേശാഭിമാനി റോഡിൽ കുടഹൗസിന് മുന്നിൽ അഞ്ച് നിലകളിലാണ് മന്ദിരം. 12500ചതുരശ്ര അടി വിസ് തീർണമുണ്ട്.
അമ്മ നിലവിൽ വന്നിട്ട് 24 വർഷമാകുന്നു. അടുത്ത ജനറൽ ബോഡിക്ക് മുമ്പ് ഉദ്ഘാടനം ഉണ്ടാവുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു സിറ്റി കൗമുദിയോട് പറഞ്ഞു.കെട്ടിടത്തിന്റെ ഇന്റീരിയർ ജോലികൾ പൂർത്തിയാകാനുണ്ട്. ഗ്ളാസ് കാബിനുകൾ കൊണ്ട് തിരിച്ചാണ് ഓഫീസുകൾ. ഇത് പൂർത്തിയാലുടൻ ഉദ്ഘാടനം ഉണ്ടാകും. കൊച്ചിയിലെ പ്രമുഖ ആശുപത്രികളിൽ അമ്മയുടെ അംഗങ്ങൾക്കായി സൗജന്യ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാനും ആലോചനയുണ്ട്. ഇതിന്റെ ഉദ്ഘാടനവും ഓഫീസ് ഉദ്ഘാടനത്തിനോടൊപ്പം നടത്താനാണ് തീരുമാനം.