ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിലൂടെ അവതാരകനും റോഡിയോ ജോക്കിയും നടനുമായ മിഥുൻ രമേശ് നായകനാകുന്നു.ദുബായിൽ ഉടൻ ചിത്രീകരണം തുടങ്ങും. ജിമ്മി എന്ന വളർത്ത് നായുടെ ഉടമയുടെ മകളെ ജിമ്മി എന്ന ചെറുപ്പക്കാരൻ വിവാഹം കഴിക്കുന്നതോടെ വീട്ടിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം.കോമഡി ചിത്രമാണിത്. നവാഗതനായ രാജു ചന്ദ്രയാണ് സംവിധായകൻ.
സംവിധായകന്റേതാണ് തിരക്കഥ.സംഗീതം എം.ജയചന്ദ്രൻ.വിജയകുമാർ പാലക്കുന്നാണ് നിർമ്മാതാവ്.അനിൽ ഈശ്വറാണ് ഛായാഗ്രാഹകൻ.
വെട്ടം, റൺവേ, കൊച്ചൗവ പൗലോ അയ്യപ്പ കൊയ്്ലോ, ഡയമണ്ട് നെക്്ലെയ്സ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ മിഥുൻ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.