തിരുവനന്തപുരം: മുൻ മന്ത്രിയും സി.പി.എം നേതാവുമായ വി.ജെ തങ്കപ്പൻ(87) അന്തരിച്ചു. നായനാർ മന്ത്രിസഭയിൽ 1987 മുതൽ 91വരെ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രിയായിരുന്നു. നെയ്യാറ്റിൻകരയിലെ വീട്ടിലായിരുന്നു അന്ത്യം.
1983 മുതൽ തുടർച്ചയായി മൂന്നുതവണ നേമം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. നേമത്ത് നിന്നാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്.നെയ്യാറ്റിൻകര മുൻസിപ്പിൽ ചെയർമാൻ പദവിയും വഹിച്ചിട്ടുണ്ട്. ബെല്ലയാണ് ഭാര്യ, മൂന്ന് മക്കളുണ്ട്.