raai-laxmi

കഥാപാത്രങ്ങളിലെന്നും വ്യത്യസ്‌തത പുലർത്തുന്ന നടിയാണ് റായ് ലക്ഷ്‌മി . ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലെയും ചിത്രങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് എത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് നടിക്ക് ലഭിച്ചത്. സ്വന്തം നിലപാടുകൾ വെട്ടി തുറന്ന് പറയാൻ മടിക്കാത്ത താരം കൂടിയാണ് ലക്ഷ്മി. സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ലേറ്റസ്റ്റ് ചിത്രങ്ങളും പങ്കുവയ്‌ക്കാറുണ്ട്. നടിയുടെ ബിക്കിനിയണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ വൈറലായത്. ചിത്രത്തിനുതാഴെ നിരവധി കമന്റുകളുമായാണ് ആരാധകർ എത്തിയത്. ഇതിന് തക്കതായ മറുപടിയും താരം നൽകിയിരുന്നു. ഈ മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

ബീച്ചിൽ ബിക്കിനിയുമായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രത്തിന് ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ തരംഗമായി മാറിയത്. "ഹാപ്പിനസ് കംമ്‌സ് ഇൻ വേവ്‌സ്"എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. തുടർന്ന് നിരവധി പേരാണ് കമന്റുകളുമായും എത്തിയിട്ടുള്ളത്.

"എന്തിന് ഇത്ര സെക്‌സിയായി തങ്ങളെ വേദനിപ്പിക്കുന്നു"വെന്നായിരുന്നു ഒരാളുടെ ചോദ്യം. "ഞാൻ നിങ്ങളെ അൺഫോളോ ചെയ്യുന്നു"വെന്നുമായിരുന്നു കമന്റ്. ഇതിന് പിന്നാലെയായാണ് മറുപടിയുമായി താരവുമെത്തിയത്. "പ്ലീസ് സാർ അങ്ങനെ ചെയ്യല്ലേ, അങ്ങനെ ചെയ്താൽ താനിപ്പോൾ അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യു"മെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ഈ മറുപടിക്ക് അഭിനന്ദനമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ കമന്റ്. താരം നൽകിയ മറുപടി പൊളിച്ചുവെന്നായിരുന്നു ആരാധകർ പറഞ്ഞത്.

View this post on Instagram

Happiness comes in waves 🌊 🤩

A post shared by Raai Laxmi (@iamraailaxmi) on