തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ പതിനാറ് സ്ഥാനാർത്ഥികളെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചു. നാല് എം.എൽ.എമാരും രണ്ട് ജില്ലാ സെക്രട്ടറിമാരേയും പാർട്ടി ഇക്കുറി മത്സരിപ്പിക്കുന്നുണ്ട്. കണ്ണൂരിൽ പി.കെ.ശ്രീമതിയും പാലക്കാട് എം.ബി.രാജേഷും ആലത്തൂരിൽ പി.കെ.ബിജുവും, ചാലക്കുടിയിൽ ഇന്നസെന്റും ഇടുക്കിയിൽ ജോയ്സ് ജോർജും, ആറ്റിങ്ങലിൽ എ.സമ്പത്തും തന്നെ മൽസരിക്കും. നാല് സീറ്റിൽ സി.പി.ഐയും രണ്ട് സീറ്റ് സ്വതന്ത്രരും മത്സരിക്കും.
ഇടത് സ്ഥാനാർത്ഥി പട്ടിക
കാസർകോട് - കെ.പി സതീഷ് ചന്ദ്രൻ
വടകര - കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ
കണ്ണൂർ- പി.കെ ശ്രീമതി
കോഴിക്കോട് - പ്രദീപ് കുമാർ എം.എൽ.എ
വയനാട് - പി.പി സുനീർ (സി.പി.ഐ)
മലപ്പുറം- എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് പി.സാനു
ആലത്തൂർ - ഡോ.പി.കെ ബിജു
പാലക്കാട് - എം.ബി രാജേഷ്
തൃശൂർ - രാജാജി മാത്യു തോമസ് (സി.പി.ഐ)
ചാലക്കുടി - ഇന്നസെന്റ് എം.പി.
എറണാകുളം - പി.രാജീവ്
ഇടുക്കി- ജോയ്സ് ജോർജ് എം.പി (ഇടത് സ്വതന്ത്രർ)
കോട്ടയം - ജില്ലാ സെക്രട്ടറി വി.എൻ വാസവൻ
ആലപ്പുഴ - അഡ്വ എ.എം ആരിഫ് എം.എൽ.എ
പത്തനംതിട്ട - വീണ ജോർജ് എം.എൽ.എ
കൊല്ലം - സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ ബാലഗോപാൽ
ആറ്റിങ്ങൽ - എ. സമ്പത്ത് എം.പി.
പൊന്നാനി- പി.വി അൻവർ (ഇടത് സ്വതന്ത്രർ)
മാവേലിക്കര- ചിറ്റയം ഗോപകുമാർ (സി.പി.ഐ)
തിരുവനന്തപുരം- സി.ദിവാകരൻ (സി.പി.എെ)