sabarinathan

കെ.എസ്.ശബരീനാഥൻ എം.എൽ.എയ്‌ക്കും ദിവ്യ എസ്.അയ്യർക്കും ആൺകുഞ്ഞ് പിറന്നു. സന്തോഷവാർത്ത ശബരീനാഥൻ ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. ആൺ കുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ‘അമ്മയും മകനും സുഖമായിരിക്കുന്നു, കൂടെ അച്ഛനും.’ -ശബരീനാഥൻ കുറിച്ചു.


ഇരുവരും 2017 ജൂൺ 30നാണ് വിവാഹിതരായത്. അരുവിക്കര എം.എൽ.എയാണ് ശബരീനാഥൻ. തിരുവനന്തപുരം സബ് കളക്ടറായിരുന്ന ദിവ്യ ഇപ്പോൾ തദ്ദേശഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്. അന്തരിച്ച കോൺഗ്രസ് നേതാവ് ജി.കാർത്തികേയന്റെ മകനാണ് ശബരീനാഥൻ. ടാറ്റയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥൻ അച്ഛന്റെ മരണ ശേഷമാണ് ജോലി രാജിവച്ച്. ശേഷം അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥാനായിരുന്ന ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.