ബെയ്ജിംഗ്: നിമിഷനേരംകൊണ്ട് ഏതുരൂപത്തിലേക്കും മാറാം (മേക്കപ്പ് വേണം). അങ്ങനെ രൂപമാറ്റങ്ങൾ നടത്തി ലോകത്തെ വിസ്മയിപ്പിക്കുകയാണ് ചൈനീസ് മേക്കപ്പ് ബ്ലോഗറായ ഹീ യുഹോംഗ്. മേക്കപ്പ് വസ്തുക്കളുടെ സഹായത്തോടെ നിമിഷനേരംകൊണ്ട് ഹീയ്ക്ക് ആര് വേണമെങ്കിലും ആകാം!
മൊണാലിസയാകാനും ആൽബർട്ട് ഐൻസ്റ്റീനാകാനും മൈക്കൽ ജാക്സണാകാനും ഹീയ്ക്ക് നിമിഷനേരം മതി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെയാണ് ഹീയുടെ കഴിവ് ലോകമറിയുന്നത്. യുയാമിക എന്നാണ് ഹീയുടെ ഇൻസ്റ്റഗ്രാമിലെ പേര്. ആയിരക്കണക്കിന് പേരാണ് ഹീയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. ചിത്രങ്ങൾ മാത്രമല്ല, തന്റെ മേക്കപ്പ് വീഡിയോകളും ഹീ പോസ്റ്റ് ചെയ്യാറുണ്ട്.