വാഷിംഗ്ടൺ: ഈ മേക്ക് ഓവർ, മേക്ക് ആവർ എന്ന് കേട്ടിട്ടില്ലേ. അമ്മാതിരി മേക്കോവർ നടത്തിയ ഒരുതാരമാണ് ഇപ്പോൾ താരം. പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരകയായ ജെമ്മ കോളിൻസിന്റെ പുതിയ ലുക്ക് കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ.
ഈ ആഴ്ച തുടങ്ങുന്ന ജൊനാഥൻ റോസ് ഷോ എന്ന ടെലിവിഷൻ പരിപാടിയ്ക്കുവേണ്ടിയാണ് 38കാരിയായ ജെമ്മ തന്റെ ഹെയർസ്റ്റൈൽ മാറ്റിയെത്തുന്നത്. ജെമ്മയുടെ മേക്കപ്പ് ആർട്ടിസ്റ്റ് മിക്കി ഫിലിപ്പ് പങ്കുവെച്ച സെൽഫിയിലാണ് അവരുടെ പുതിയ ലുക്ക് ആദ്യം പുറത്തുവന്നത്. പിന്നീട് ഒരു ചാറ്റ് ഷോയിൽ ജെമ്മയെത്തിയതും ഈ ലുക്കിൽതന്നെയാണ്.
''ഡാൻസിംഗ് ഓൺ ഐസ്" എന്ന ഷോയുടെ ഫൈനലിന് ജെമ്മ എത്തുന്നതും ഈ ലുക്കിലായിരിക്കും. ഞായറാഴ്ചയാണ് ഫൈനൽ. ഇതുവരെ ചുരുണ്ടമുടിയിൽമാത്രമാണ് ജെമ്മയെ ആരാധകർ കണ്ടിട്ടുള്ളത്. എന്നാൽ, കഴുത്തിന് മുകളിൽ മുറിച്ചിട്ട, ചുരുളുകളൊക്കെ നിവർത്തിയ മുടിയുമായാണ് ജെമ്മ ഇനി പ്രത്യക്ഷപ്പെടുക.
സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ലൈവ് ഷോയാണ് ഡാൻസിംഗ് ഓൺ ഐസ്. പബ്ലിക് വോട്ടിംഗിലൂടെയായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. സ്കേറ്റിംഗിൽ ഒളിമ്പിക് ചാംപ്യന്മാരായവരുടെ കീഴിലാണ് സെലിബ്രിറ്റികൾ പരിശീലനം നടത്തുന്നത്. ഐസിൽ നൃത്തം ചെയ്യുന്നതുൾപ്പെടെയുള്ള പരിപാടികൾ ഈ ഷോയുടെ ഭാഗമാണ്.