എതോപ്യ: വലിയ ഒരു കമ്മലിട്ടാൽ തന്നെ എന്തൊരു ഭാരം എന്ന് നമ്മൾ പറയും. കമ്മലിനു പകരം ഒരു വലിയ പ്ളേറ്ര് കാതിലിട്ടാലോ...സങ്കൽപ്പിക്കാനേ കഴിയില്ല അല്ലേ... ജിവിത കാലം മുഴുവൻ ചുണ്ടിൽ ഒരു പ്ളേറ്ര് പിടിപ്പിച്ച് നടക്കണമെന്ന് പറയുകയാണെങ്കില്ലോ..ഭേദം ആത്മഹത്യ ചെയ്യുന്നതായിരിക്കും.
എന്നാൽ കേട്ടോളൂ. എത്യോപയിലെ മുർസി ഗോത്ര സ്ത്രീകൾ ചുണ്ടിൽ വലിയ പാത്രം തുന്നിപ്പിടിപ്പിച്ച് ജീവിക്കുന്നവരാണ്. പെൺകുട്ടികൾക്ക് 15-16 വയസാകുമ്പോഴേയ്ക്ക് അമ്മമാരോ ഗോത്രത്തിലെ മുതിർന്ന സ്ത്രീയോ കുട്ടികളുടെ ചുണ്ട് മുറിച്ച് വിടവുണ്ടാക്കും ഒരു തടിക്കഷ്ണം മുറിവുണങ്ങുന്നതുവരെ ഇതിൽ വെയ്ക്കും. അതിനുശേഷം ഈ വിടവിൽ പ്ളേറ്റ് ഘടിപ്പിക്കും. 12 സെ.മീറ്രറോ അതിൽ കൂടുതലോ വലുപ്പമുള്ള പ്ളേറ്റുകൾ വരെ ഇങ്ങനെ ഘടിപ്പിക്കാം.
മുറിവുണ്ടാക്കുമ്പോഴുള്ള വേദനയാല്ലാതെ പിന്നെ വേദനയുണ്ടാവില്ലെന്നാണ് അവർ പറയുന്നത്. പല തരത്തിലുള്ള പ്ലേറ്റുകൾ വച്ച് പിടിപ്പിച്ച് ചുണ്ടുകളിങ്ങനെ അലങ്കരിക്കാറുണ്ട്.അവർക്ക് മികച്ച സാമൂഹ്യ പദവി നൽകുന്നതാണ് ഈ പ്രവൃത്തി. എങ്കിലും എല്ലാവരും ഇത് ചെയ്യണമെന്ന് നിർബന്ധമില്ല.