കമൽഹാസൻ നായകനായ പാപനാശത്തിനു ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രത്തിൽ കാർത്തിയും ജ്യോതികയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു. കാർത്തിയുടെ നായികയായല്ല ജ്യോതിക എത്തുന്നതെങ്കിലും ഇരുവർക്കും തുല്യ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തിലെന്നാണ് പുറത്തുവരുന്ന വിവരം.
ജീത്തു ജോസഫിനൊപ്പം റെനിൽ ഡിസിൽവ, മണികണ്ഠൻ തുടങ്ങിയവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ നായികയെക്കുറിച്ചോ മറ്റു അണിയറ പ്രവർത്തകരെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാകുൽ പ്രീത് സിംഗ് നായികയായ ദേവാണ് കാർത്തിയുടേതായി ഒടുവിൽ റിലീസായ ചിത്രം. വിദ്യാ ബാലൻ നായികയായ ബോളിവുഡ് ചിത്രം തുമാരി സുലുവിന്റെ തമിഴ് പതിപ്പ് കാട്രിൻ മൊഴിയാണ് ജ്യോതിക നായികയായി പുറത്തുവന്ന ചിത്രം.