കോഴിക്കോട്: കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ ബി.ജെ.പിക്ക് ശക്തനായ സ്ഥാനാർത്ഥിയുണ്ടാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ബി.ജെ.പിക്ക് രണ്ട് ലക്ഷത്തോളം വോട്ട് നേടാനായ മണ്ഡലമാണ് കോഴിക്കോട്. സി.പി.എമ്മിനകത്ത് വോട്ട് പിടിക്കാൻ പറ്റുന്ന മുഖം വേറെ ഇല്ലാത്തതുകൊണ്ടാണ് എം.എൽ.എയെ അവർക്ക് മത്സരിപ്പിക്കേണ്ടി വരുന്നത്.
വടകരയിൽ യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള ആർ.എം.പിയുടെ തീരുമാനം ആത്മഹത്യാപരമാണ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് യു.ഡി.എഫ് അട്ടിമറിച്ചിരുന്നില്ലെങ്കിൽ കുഞ്ഞനന്തനൊപ്പം പി. ജയരാജനും ജയിലിൽ കിടക്കുമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.