കൊച്ചി: ഐ.ആർ.സി.ടി.സി ഗോവയിലെയും രാജസ്ഥാനിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമേകുന്ന ഭാരത് ദർശൻ ടൂറിസ്‌റ്റ് ട്രെയിൻ പാക്കേജ് അവതരിപ്പിച്ചു. മാർച്ച് 31ന് മധുരയിൽ നിന്ന് ട്രെയിൻ പുറപ്പെടും. ഗോവ, ജോധ്‌പൂർ, ജയ്‌സാൽമീർ, അജ്‌മീർ, ജയ്‌പൂർ, ഉദയ്‌പൂർ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് ഏപ്രിൽ പത്തിന് മടങ്ങിയെത്തും. ട്രെയിൻ ടിക്കറ്റ്, ഭക്ഷണം, ഡോർമിറ്ററി താമസം, സ്ഥലങ്ങൾ സന്ദർശിക്കാനുള്ള വാഹനസൗകര്യം, ടൂർ എസ്‌കോർട്ട്, ട്രെയിൻ കോച്ചുകളിൽ സെക്യൂരിറ്റി എന്നിവയടങ്ങുന്നതാണ് പാക്കേജ്.
യാത്ര മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ സ്‌റ്രേഷനുകളിൽ നിന്ന് ട്രെയിനിൽ പ്രവേശിക്കാം. ടിക്കറ്റ് നിരക്ക് 9,450 രൂപ. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എൽ.ടി.സി സൗകര്യമുണ്ട്.
തിരുവനന്തപുരത്ത് നിന്ന് മാർച്ച് 21ന് പുറപ്പെടുന്ന തിരുപ്പതി ശ്രീബാലാജി ദർശൻ കോച്ച് ടൂർ പാക്കേജും ഐ.ആർ.സി.ടി.സി പ്രഖ്യാപിച്ചു. തിരുമല ശ്രീവെങ്കടേശ്വര ക്ഷേത്രം, ശ്രീകാളഹസ്‌തി ക്ഷേത്രം, തിരുച്ചാനൂർ ശ്രീപത്‌മാവതി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച് 24ന് മടങ്ങിയെത്തും. ട്രെയിൻ ടിക്കറ്ര്, താമസം, വാഹനം, തിരുമല ശീഘ്രദർശൻ ടിക്കറ്ര്, ഐ.ആർ.സി.ടി.സി ടൂർ മാനേജർ സേവനം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ടിക്കറ്ര്. നിരക്ക് 6,665 രൂപ. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ പ്രവേശിക്കാം.
ആറ് ദിവസത്തെ സിംഗപ്പൂർ-മലേഷ്യ, ഏഴ് ദിവസത്തെ കൊൽക്കത്ത-ഭൂട്ടാൻ പാക്കേജുകൾ മാർച്ച് 21നും 14 ദിവസത്തെ യൂറോപ്പ് പാക്കേജ് മേയ് 19നും കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. വിവരങ്ങൾക്കും ബുക്കിംഗിനും 95678 63245/41/42