pinarayi-vijayan

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റമുണ്ടാക്കാൻ നമുക്കായിട്ടില്ലെന്നും ഇക്കാര്യത്തിൽ പിറകിലായിപ്പോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ 61-ാം സംസ്ഥാന സമ്മേളനം ടാഗോർ സെന്റിനറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്ന് പോലും ചൂണ്ടിക്കാണിക്കാൻ കേരളത്തിൽ ഇല്ല. ഇത് മാറ്റിയെടുക്കാൻ ചില ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സംസ്‌കാരത്തിലൂന്നിയുള്ള വിദ്യാഭ്യാസ പരിഷ്കാരം എന്ന പേരിൽ കേന്ദ്ര സർക്കാർ കൊണ്ടു വരുന്ന പരിഷ്കാരങ്ങൾ നമ്മുടെ സംസ്കാരത്തിന് അപമാനമാണ്. യു.ജി.സിയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. സ്ഥിരം അദ്ധ്യാപകർ ഇല്ലാത്ത ലോകത്തെ സൃഷ്ടിക്കാനാണ് നീക്കം. വിദ്യാഭ്യാസ മേഖലയെ വർഗീയവത്കരിച്ച് മതനിരപേക്ഷതയെ തകർക്കാനാണ് ശ്രമിക്കുന്നത്. ഇത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.