മുംബയ്: മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആകാശ് അംബാനിയും വജ്രവ്യാപാരി റസൽ മേത്തയുടെയും മോണ മേത്തയുടെയും മകൾ ശ്ലോക മേത്തയും വിവാഹിതരായി. മുംബയിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെയും വിദേശത്തെയും രാഷ്ട്രീയ-വ്യവസായ-ചലച്ചിത്ര പ്രമുഖർ പങ്കാളികളായി. ഇന്നലെ വൈകിട്ടോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. രാത്രിയായിരുന്നു വിവാഹം.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ഭാര്യ ഷെറി ബ്ലെയർ, ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ആമിർ ഖാൻ, ഷാറൂഖ് ഖാൻ, ജാക്കി ഷറഫ്, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ശ്രീലങ്കൻ ക്രിക്കറ്റ് താരം മഹേല ജയവർദ്ധനെ തുടങ്ങിയവർ പങ്കെടുത്തു.