abhinadan-

ശ്രീനഗർ: ജമ്മു കാശ്മീരിൽ ഇന്ത്യൻ ടെറിറ്റോറിയൽ ആർമിയിലേക്ക് കരസേന നടത്തിയ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്തത് രണ്ടായിരത്തിലേറെ കാശ്മീരി യുവാക്കൾ. ഇന്നുനടന്ന മറ്റൊരു ചടങ്ങിൽ 152 കാശ്മീരി യുവാക്കളും സുരക്ഷാസേനയുടെ ഭാഗമായി. നിങ്ങളുടെ മക്കളെ ഭീകര പ്രവർത്തനത്തിലേക്കുള്ള വഴിയിൽ നിന്നും തടഞ്ഞ് പകരം ഇന്ത്യൻ സേനയുടെ ഭാഗമായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കണമെന്ന് ജമ്മു കാശ്മീരിലെ അമ്മമാരോട് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തുകൊണ്ട് ലെഫ്ടനന്റ് ജനറൽ കൻവാൽ ജീത് സിംഗ് ദില്ല പറഞ്ഞു

പാകിസ്ഥാന്റെ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ നെഞ്ചേറ്റിയെത്തിയ യുവാക്കളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹം പകർന്ന ആവേശത്തിലാണ് ആർമിയിൽ ചേരാൻ താത്പര്യം തോന്നിയതെന്ന് യുവാക്കൾ തുറന്നുപറഞ്ഞു. റിക്രൂട്ട്മെന്റിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിലും വൈറലാണ്.