rajnath-singh-

മംഗളുരു: കഴിഞ്ഞ അഞ്ച് വർഷത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ മൂന്ന് മിന്നലാക്രമണങ്ങൾ നടത്തിട്ടുണ്ടെന്നും മൂന്നാമത്തെ ആക്രമണത്തിന്റെ വിവരങ്ങൾ പുറത്തുവിടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥഅ സിംഗ് പറഞ്ഞു. കർണാടകയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'' കഴിഞ്ഞ അഞ്ച് വർഷത്തിൽ അതിർത്തി ഭേദിച്ച് ഇന്ത്യ മൂന്ന് മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ രണ്ടെണ്ണത്തിന്റെ വിവരങ്ങൾ ഞാൻ വിശദമാക്കാം. എന്നാൽ മൂന്നാമത്തേതിനെ കുറിച്ച് പറയില്ല." ഉറിയിലെ മിന്നലാക്രമണത്തെയും ബലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തെയുമാണ് രാജ്നാഥ് ആദ്യ രണ്ട് ആക്രമണങ്ങളായി പരാമർശിച്ചത്.