കോലാപൂർ: അമ്മായിയമ്മ മരിച്ച സങ്കടത്തിൽ മരുമകൾ വീടിന്റെ മൂന്നാംനിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോലാപൂരിലെ ജുന രാജ്‍വാദ അപ്തെ നഗർ റസിഡൻഷ്യൽ കോളനിയിലാണ് സംഭവം. കാൻസർ ബാധിതയായ മാലതി (70) ശനിയാഴ്ചയാണ് മരിച്ചത്.
മരണവിവരം അറിഞ്ഞ മരുമകൾ ഷുബാംഗി (49) വീടിന്റെ മൂന്നാംനിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭർതൃമാതാവിന്റെ വിയോഗം താങ്ങാനാവാത്തതിനാലാണ് ഷുബാംഗി ആത്മഹത്യ ചെയ്തതെന്ന് കുടുബാംഗങ്ങൾ പറഞ്ഞു.
എന്നാൽ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. രണ്ട് മൃതദേഹങ്ങളും പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.