ന്യൂഡൽഹി: അതിർത്തി ലംഘിച്ച് ഇന്ത്യയിൽ എത്തിയ പാക് പൗരനെ സെെന്യം പിടികൂടി പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. മുഹമ്മദ് അഷ്റഫ് എന്നയാളാണ് അതിർത്തി ലംഘിച്ച് ഇന്ത്യയിലെത്തിയത്. തുടർന്ന് അയാളെ അറസ്റ്റ് ചെയ്യുകയും വെള്ളിയാഴ്ച വെെകുന്നേരം 3: 40 ഓടെ തിരിച്ചയക്കുകയായിരുന്നു.
ജമ്മു കാശ്മീരിലെ സാംബ ജില്ലയിലാണ് അറുപത് വയസുള്ള മുഹമ്മദ് അഷ്റഫ് എത്തിയത്. അവിടെ വച്ച് അറസ്റ്റ് ചെയ്യുകയും അതിർത്തി രക്ഷാ സേന പാകിസ്ഥാനിലേക്ക് തിരികെ അയക്കുകയുമായിരുന്നു. അറസ്റ്റിന് ശേഷം സേന മുഹമ്മദിനെ വിശദമായി പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പിടിക്കപ്പെടുന്ന സമയത്ത് ഇയാളിൽ കെെവശം 12,000 പാകിസ്ഥാനി രൂപയും ഉണ്ടായിരുന്നതായി സെെനിക വക്താക്കൾ അറിയിച്ചു.
പാകിസ്ഥാനിലെ പ്രവിശ്യയായ പഞ്ചാബിലുള്ള ബോയിത സരോവാൾ സ്വദേശിയാണ് മുഹമ്മദ് അഷറഫ്. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് ഇയാളെ അന്നുതന്നെ തിരികെ അയക്കുകയും ചെയതു. ഇന്ത്യയുടെ ഈ നടപടിയെ പാകിസ്ഥാൻ അധികൃതർ പ്രശംസിച്ചതായി ഇന്ത്യൻ സെെനിക വക്താക്കൾ പറഞ്ഞു.