health

അപൂർവങ്ങളിൽ അപൂർവമായ രോഗമായിരുന്നു രേവതി ബോർഡാവെക്കർ എന്ന അഹമ്മദാബാദ് സ്വദേശിനിക്ക്. Vaginismus എന്ന അപൂർവമായ രോഗാവസ്ഥയായിരുന്നു ഈ മുപ്പതുകാരിക്ക്. ഇതുമൂലം രേവതിക്ക് ഒരിക്കൽ പോലും ഭർത്താവുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ സാധിച്ചില്ല. വിവാഹശേഷമാണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് രേവതി തിരിച്ചറിഞ്ഞത്.

2013ലാണ് രേവതി ഇന്റർനെറ്റിലൂടെ,​ അമേരിക്കയിൽ ജോലിചെയ്തിരുന്ന ചിന്മയിനെ പരിചയപ്പെട്ടത്‌. പിന്നീട് ഇന്ത്യയിലെത്തിയ ചിന്മയ് രേവതിയെ വിവാഹം കഴിച്ചു. ആദ്യ രാത്രിയിലാണ് രേവതിക്ക് തന്റെ രോഗാവസ്ഥ മനസിലായത്. സ്ത്രീകളിൽ അപൂർവ്വം പേരിൽ മാത്രം ഉണ്ടാകുന്ന യോനീപേശികൾ ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥയാണ് ഇത്. ഇതുമൂലം ലൈംഗികബന്ധം അസാദ്ധ്യമായിരുന്നു.


എന്നാൽ പ്രിയതമയ്ക്ക് പിന്തുണയുമായി ഭർത്താവ് കൂടെ നിന്നു. എന്നാല്‍ വൈകാതെ തന്റെ അവസ്ഥയ്ക്ക് കാരണം എന്താണെന്ന് രേവതി കണ്ടെത്തി. ഇതോടെ ഇതിനുള്ള പരിഹാരം തേടലിനായി രേവതിയുടെ ശ്രമം.


പരിശോധനകൾക്കൊടുവിൽ ഡോക്ടർമാർ രേവതിയുടെ കന്യാചർമം മുറിച്ചു നീക്കുകയും യോനീമുഖം അല്പമ വികസിപ്പിക്കുകയും ചെയ്തു. എന്നിട്ടും ഒരു പ്രയോജനവുമുണ്ടായില്ല. ഒരു കുഞ്ഞിനായുള്ള ആഗ്രഹത്തിനൊടുവിൽ ഐ.വി.എഫ് ചികിത്സ നടത്താൻ ഇരുവരും തീരുമാനിച്ചു. അങ്ങനെയാണ് കഴിഞ്ഞ വർഷം രേവതി ചികിത്സ ആരംഭിച്ചത്.

ചികിത്സകൾക്ക് ശേഷം താൻ ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷത്തെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും രേവതിയുടെ കണ്ണുകളിൽ നനവ് പടരും. ഗർഭകാലത്ത് രക്തസ്രാവം ഉണ്ടായപ്പോൾ സ്കാൻ ചെയ്യേണ്ടി വന്നിരുന്നു. വേദന കടിച്ചു പിടിച്ചും രേവതി അതിനു തയ്യാറായത് കണ്ട ഡോക്ടർ ആണ് എന്തുകൊണ്ട് സിസേറിയനല്ലാതെ പ്രസവത്തിനു ശ്രമിച്ചു കൂടാ എന്നു ചോദിക്കുന്നത്.


ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് ഒടുവിൽ നാല് മാസങ്ങൾക്ക് മുൻപ് 48 മണിക്കൂര്‍ നീണ്ടു നിന്ന പ്രസവവേദനയ്ക്ക് ഒടുവിൽ രേവതി 'ഇവ' എന്ന പെൺകുട്ടിക്ക് ജന്മം നല്‍കി. പ്രസവത്തോടെ തന്റെ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടുണ്ടാകും എന്നാണ് രേവതി കരുതുന്നത്. തങ്ങളുടെ ജീവിതത്തിൽ സന്തോഷവുമായാണ് കുഞ്ഞ് കടന്നുവന്നത് രേവതിയും ചിന്മയും പറയുന്നു.