അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസൻ നായകനാവുന്ന പുതിയ ചിത്രം അൻവർ സാദ്ദീഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. സംവിധായകരായ ബേസിൽ ജോസഫ്, ജൂഡ് ആന്റണി, വി.കെ പ്രകാശ്, ഇന്ദ്രൻസ്, ദീപക് പറമ്പോൽ, ഹരീഷ് പേരടി, ഡൽഹി ഗണേഷ്, അഹമ്മദ് സിദ്ധീഖ്, നിതാർ സേട്ട്, മഞ്ജു സുനിൽ, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണാ നായർ,നന്ദിനി തുടങ്ങിയവരോടൊപ്പം ഒട്ടറേ പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
ചക്കാലക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലക്കൽ ഈ ചിത്രം നിർമ്മിക്കുന്നു. ചായാഗ്രഹണം: ജെബിൻ ജേക്കബ്, സംഗീതസംവിധാനം: സജീവ് തോമസ്, ചിത്ര സംയോജനം: നിതിൻ രാജ്, കല: നിമേഷ് താനൂർ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: അരുൺ മനോഹർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: രനിത്ത് ഇളമാട്, പ്രൊഡക്ഷൻ കൺട്രോളർ:റെനീദിവാകർ. പി.ആർ.ഒ: എ. എസ്. ദിനേശ്.