ചെങ്ങന്നൂർ: നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ്(58) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു അനിത.
ഇന്നു പുലർച്ചെ ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രിയിലായിരുന്നു അന്ത്യം. കേരള യൂണിവേഴ്‌സിറ്റി ജേർണലിസം ഡിപ്പാർട്‌മെന്റിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. നിതിൻ രഞ്ജി പണിക്കർ, നിഖിൽ രഞ്ജി പണിക്കർ എന്നിവരാണ് മക്കൾ.