akash-ambani-wedding

മുംബയ്: മറ്റൊരു ആഡംബര വിവാഹത്തിനായിരുന്നു കഴിഞ്ഞ ദിവസം മുംബയ് സാക്ഷിയായത്. രാജ്യത്തെ അത്യാഡംബര കൺവെൻഷൻ സെന്റെറുകളിൽ ഒന്നായ മുംബയിലെ ജിയോ വേൾഡ് സെന്റെറിലായിരുന്നു പ്രമുഖ വ്യവസായിയും റിലയൻസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹം. പ്രമുഖ വ്യവസായിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളായ ശ്ലോക മേത്തയാണ് വധു. ബോളിവുഡ‍് താരങ്ങളടക്കം നിരവധി പേരാണ് വിവാഹ സൽക്കാരത്തിനെത്തിയത്.

akash-ambani-wedding

ഐക്യരാഷ്ട്ര സംഘടനയുടെ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, ഭാര്യ യോ സൂൺ ടെയ്‌ക്,​ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ഭാര്യ ഷെറി ബ്ലെയർ എന്നിവരായിരുന്നു ആകാശ് അംബാനിയുടെ വിവാഹത്തിനെത്തിയ വിശിഷ്ടാതിഥികൾ. കൂടാതെ ഗൂ​ഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയും ഭാര്യയും എത്തി.

akash-ambani-wedding

സച്ചിൻ തെണ്ടുൽക്കർ ഭാര്യ അഞ്ജലി തെണ്ടുൽക്കർ എന്നിവരും തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത്, മകൾ സൗന്ദര്യയും ഭർത്താവ് വിശാഖന്‍ വണങ്കാമുടി, ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചൻ, ഭാര്യ ജയാ ബച്ചൻ, മകൾ ശ്വേത ബച്ചൻ, താര ദമ്പതികളായ ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ, മകൾ‌ ആരാധ്യ ബച്ചൻ എന്നിവരും എത്തി.

akash-ambani-wedding

ആമിർ ഖാൻ, ഷാരൂഖ് ഖാൻ, ഭാര്യ ​ഗൗരി ഖാൻ, കരീന കപൂർ, കരിഷ്മ കപൂർ, കിയാര അദ്വാനി, രൺബീർ കപൂർ, ആലിയ ഭട്ട്, ജാൻവി കപൂർ, ദിശ പട്ടാനി, ഫറ് ഖാൻ, കരൺ ജോഹർ, രവീണ ടണ്ടൻ, വിദ്യാ ബാലൻ, പ്രിയങ്ക ചോപ്ര, ജാക്കി ഷ്‌റോഫ്, ജൂഹി ചൗള തുടങ്ങി വൻതാരനിര തന്നെ ചടങ്ങിലെത്തി.

akash-ambani-wedding

അഞ്ച് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചടങ്ങുകളോടെയാകും വിവാഹം പൂർണമാകുക. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം നടന്നത്.