തലസ്ഥാനത്തെ പാളയം ചന്തയിൽ അറ്പത് വർഷമായി കച്ചവടം നടത്തുന്ന തങ്കമ്മ അമ്മൂമ്മയുടെ ഒറ്റയാൾ പോരാട്ടം സോഷ്യൽ മീഡിയയിലൂടെ പങ്ക് വയ്ക്കുകയാണ് ഹിമ മണികണ്ഠൻ. തുച്ഛമായ വരുമാനം ലക്ഷ്യമിട്ട് അറുപതു വർഷമായി ഒരേ ജോലിയിൽ ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന ഈ അമ്മൂമ്മയുടെ ജീവിതം ഹിമയുടെ എഴുത്തിലൂടെ നമുക്ക് വായിക്കാം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇതു തങ്കമ്മ അമ്മുമ്മ .പാളയം മാർക്കറ്റിൽ ആണ് .ഒന്നും രണ്ടും അല്ല അറുപതു വര്ഷങ്ങളായി അമ്മുമ്മ ഇവിടെ ഉണ്ട് !!!
വലിയ വിഭവങ്ങൾ ഒന്നും ഇല്ല .കാന്താരി ,ചക്ക ,മുരിങ്ങയില ,കറിവേപ്പില .പുതിന ത്തുടങ്ങി വിരലിലെണ്ണാവുന്ന സാധനങ്ങൾ മാത്രം .പൊറ്റയിൽ നിന്ന് ദിവസവും 'ആറരയുടെ വണ്ടിക്കു വരും മക്കളെ ' അമ്മുമ്മയുടെ വാക്കുകളാണ് .സ്ഥിരം ചെയ്യുന്ന ജോലിയെക്കുറിച്ചു മനംമടുപ്പിന്റെ കഥ പറയുന്നവരാണ് നമ്മളിൽ പലരും .അതിന്റെ കൂടെ വരുമാന കുറവാണെങ്കിൽ പറയുകയും വേണ്ട ???
അറുപതു വര്ഷമായി ഒരേ ജോലി ഒരേ ഇരിപ്പിടം ഒരേ സ്ഥലം ,തുച്ഛമായ വരുമാനം ...ഇതൊക്കെ പോരെ ഒരാളുടെ ജീവിതം മുരടിക്കാൻ .
ഡോക്ടറേറ്റ് ഉള്ള ഒരു എൻജിനീയറുടെ 'അമ്മ യാണു അമ്മുമ്മ .ഭർത്താവു 7വർഷമായി സുഖമില്ല ,അദ്ദേഹത്തിന്റെ സംരക്ഷണവും ഈ കരുത്തിൽ ഭദ്രം .ഇങ്ങനെ ഉള്ള ഒറ്റയാൾ പോരാട്ടങ്ങളെ എന്നും ആരാധനയോടെ മാത്രമേ കാണാൻ പറ്റു .പുതിയ കാലഘട്ടത്തിന്റെ വിപണന തന്ത്രങ്ങളും മാർക്കറ്റിംഗ് സ്ട്രാറ്റജിയും അവർക്കറിയില്ല .അന്നന്നുള്ള അന്നത്തിനും വര്ഷങ്ങളായി തുടരുന്ന തൊഴില് ഉപേക്ഷിക്കാനുള്ള മടിയും അദ്വാനിക്കാനുള്ള മനസും ജീവിത സാഹചര്യങ്ങളും ആണ് ഇവരെ നയിക്കുന്നത് .കഷ്ടപ്പാടിന്റെയും മടുപ്പിക്കുന്ന ജീവിത സാഹചര്യത്തെ കുറിച്ച് പരാതി പറയുന്ന എല്ലാർക്കും ഒരു പാഠ മാണിവർ .മൂന്നരവയസിൽ മരിച്ചുപോയ മകളെ കുറിച്ച് പറഞ്ഞപ്പോ മാത്രം ആ കണ്ണൊന്നു നിറഞ്ഞു .
പരാതിയും പരിഭവങ്ങളുമില്ലാത്ത അറുപതു ആണ്ടുകൾ .അമ്മുമ്മയുടെ പത്തു വയസിൽ എത്തിപ്പെട്ടതാണ് ഈ പാളയം മാർക്കറ്റിൽ .ഇനി പോകുമ്പോൾ നിങ്ങളും പോയി കാണണം പറ്റുമെങ്കിൽ സാധനങ്ങളും വാങ്ങണം