ചാന്നാക്കര ക്ഷേത്രത്തിന് സമീപം ഒരു വീട്ടിലെ ഉപയോഗ ശൂന്യമായ ഒരു കുളിമുറിയിൽ മൂന്ന് മരപ്പട്ടികൾ കിടക്കുന്നു എന്ന് പറഞ്ഞ് രാവിലെ തന്നെ വാവയ്ക്ക് കോൾ എത്തി. മറ്റാരെയെങ്കിലും അറിയിച്ചാൽ അതിനെ കൊല്ലും. അതിനാലാണ് വാവയെ വിളിച്ചത്.
ഉടൻ തന്നെ വാവ സ്ഥലത്ത് എത്തി. മരപ്പട്ടിയെ കണ്ട റൂമിന്റെ വാതിലിനോട് ചേർന്ന് ഒരു എയർഹോൾ ഉണ്ട് അത് വഴിയാണ് അതിന്റെ വരവും പോക്കും. അതിനാൽ ആദ്യം അത് അടച്ചു. അകത്ത് കയറിയ വാവ പറഞ്ഞു, അമ്മയും രണ്ട് മക്കളുമാണ് കുറച്ച് നേരത്തെ ശ്രമഫലമായി ആദ്യം അമ്മയെ പിടികൂടി...
മൂർച്ചയുള്ള പല്ലുകൾ. പിടിച്ചതിന്റെ ദേഷ്യം മുഴുവൻ വാവയുടെ നേർക്ക്. ഇതിനിടയിൽ വാവയക്ക് കടി കിട്ടി എന്നുതന്നെ എല്ലാവരും കരുതി. ടൈമിംഗ് ഒന്ന് കൊണ്ട് മാത്രമാണ് വാവ കടിയിൽ നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് രണ്ട് കുട്ടികളെയും പിടികൂടിയ ശേഷം,അവിടെ നിന്ന് യാത്ര തിരിച്ച വാവ ഒരു വീട്ടിലെ അടുക്കളയിൽ പാമ്പിനെ കണ്ടു എന്ന് പറഞ്ഞ സ്ഥലതാണ് എത്തിയത്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.