തിരുവനന്തപുരം: പിറന്നാൾ ദിനത്തിൽ ശശി തരൂർ എം.പിക്ക് ആശംസകൾ നേർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ട്വിറ്ററിലൂടെയാണ് തരൂരിന് ഇരുവരും ആശംസകളറിയിച്ചത്. രണ്ടുപേർക്കും ശശിതരൂർ മറുപടിയും നൽകി. ട്വീറ്റിലെ മറുപടിയിൽ തരൂർ ഉമ്മൻചാണ്ടിയെ "ഒ.സി" ചേട്ടൻ എന്ന് അഭിസംബോധന ചെയ്‌തത് കൗതുകമായി.
''നന്ദി ഒ.സി. ചേട്ടൻ. അങ്ങാണ് എന്റെ പ്രചോദനം. അങ്ങയുടെ മാതൃകയാണ് എപ്പോഴും എന്നെ മുന്നോട്ടുനയിക്കുന്നത്. പ്രായോഗിക ജനാധിപത്യത്തിന്റെ ദൃഷ്ടാന്തമാണ് അങ്ങയുടെ പ്രവർത്തനങ്ങൾ''- എന്നാണ് തരൂർ മറുപടി നൽകിയത്. ''അങ്ങയുടെ ഊർജസ്വലതയും പ്രവർത്തനങ്ങളും മനസ്സിൽ പതിയുന്നതാണ്''-ചെന്നിത്തലയ്‌ക്ക് മറുപടിയായി തരൂർ കുറിച്ചു.
Thank you OC Chettan. I continue to be inspired and guided by your example. You are a daily demonstration of democracy in action! https://t.co/wk2zOaIeiT
— Shashi Tharoor (@ShashiTharoor) March 9, 2019
63ാം ജന്മദിനം അമ്മയോടൊപ്പമാണ് ചിലവിട്ടതെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. 'അമ്മമാരാണ് എല്ലാ കഠിനാധ്വാനവും ചെയ്യുന്നത്. അതിന് അനുമോദനം ലഭിക്കുന്നതാകട്ടെ മക്കൾക്കും'. അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ശശി തരൂർ കുറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു തരൂരിന്റെ പിറന്നാൾ.