strawberry

സ്‌ട്രോബറിയുടെ അഴക് അത് നൽകുന്ന ആരോഗ്യഗുണങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. വിറ്റാമിൻ 'സി' യുടെ കലവറയായ സ്‌ട്രോബറി രോഗപ്രതിരോധശേഷി നൽകുന്നതിൽ മുൻപനാണ്. വിവിധതരം അണുബാധകൾക്കെതിരെ പ്രവർത്തിക്കാനും ഇതിന് കഴിവുണ്ട്. വിറ്റാമിൻ കെ, ഫോളിക്ക് ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, റിബോഫ്ളാവിൻ, ഇരുമ്പ് , വൈറ്റമിൻ ബി 6 എന്നിവയും സ്‌ട്രോബറിയിൽ ധാരാളമുണ്ട്. ഇതിലുള്ള ക്വർസെറ്റിൻ എന്ന ഫ്ളാവനോയിഡ് ഹൃദ്രോഗ ഭീഷണി ഇല്ലാതാക്കും.

ഉയർന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മർദത്തെ നിയന്ത്രിക്കും. നാരുകൾ ധാരാളമുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കും. ഇതിലുള്ള ആന്റി ഓക്സിഡന്റുകൾ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും.

മുടിയുടെ വളർച്ച ത്വരിതപ്പെടുത്തി മുടിക്ക് കരുത്തും ആരോഗ്യവും പകരും. ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും നൽകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സ്‌ട്രോബറി സഹായിക്കും.

രാവിലെ ഒരു സ്‌ട്രോബെറി കഴിക്കുന്നത് ദിവസവും മുഴുവൻ ഊർജ്ജം പ്രദാനം ചെയ്യും.