നെയ്‌റോബി : 149 യാത്രക്കാരുമായി അഡിസ് അബാബയിൽ നിന്ന് നെയ്‌റോബിയിലേക്ക് പോയ വിമാനം തകർന്നു വീണു. എത്യോപ്യൻ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനമാണ് തകർന്നുവീണത്. യാത്രക്കാരെ കൂടാതെ എട്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നെന്ന് എയർലൈൻസ് വൃത്തങ്ങൾ പറഞ്ഞു.
അഡിസ് അബാബയിൽനിന്ന് 62 കിലോമീറ്റർ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ഒട്ടേറെപ്പേർ മരിച്ചതായി അധികൃതർ അറിയിച്ചു. വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇത്യോപ്യൻ പ്രധാനമന്ത്രി ട്വിറ്റർ വഴി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.