abhinandan-varthman

പുൽവാമയിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് ശേഷം നിരവധി വ്യാജ വാർത്തകളാണ് രാജ്യത്ത് പ്രചരിച്ചത്. ഇന്ത്യയുടെ പ്രത്യാക്രമണത്തിന്റെ വീഡിയോ ദൃശ്യത്തിൽ തുടങ്ങി നിരവധി വ്യാജ വാർത്തകൾ പിന്നീട് തെറ്റാണെന്ന് തെളിയിക്കുകയും ചെയ്‌തു. എന്നാൽ പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയ വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർത്തമാന്റെ ഔദ്യോഗിക വസ്ത്രം പാകിസ്ഥാനിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നുവെന്ന വാർത്ത ഏറെ പ്രചരിക്കപ്പെട്ടു. വാർ ട്രോഫിയെന്ന വിശേഷണത്തോടെയാണ് യൂണിഫോം ഇവിടെ സൂക്ഷിച്ചിരിക്കുന്നതെന്ന് അവകാശപ്പെട്ട് നിരവധി പോസ്‌റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഈ വാർത്തയുടെ സത്യാവസ്ഥ എന്താണ്.

#AbhinandanVarthaman uniform as war trophy 💪💯🇵🇰 pic.twitter.com/s4bIZ37rZd

— ولید خان 🇵🇰 (@7yVYiEFW7CelewF) March 5, 2019


#Abhinandan uniform is placed in PAF Museum and it is part of winning History now. #pakistan🇵🇰 #zindabaad #proudtobepakistani pic.twitter.com/CvUPpUwKbQ

— Imran Zak (@ImranZaks) March 7, 2019


മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂണിഫോം അഭിനന്ദിന്റേതാണെന്ന് പാകിസ്ഥാൻ പൗരന്മാരായ ചിലരാണ് സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടത്. എന്നാൽ ഇത് തെറ്റാണെന്ന് നിരവധി തെളിവുകൾ നിരത്തി ഒരു ദേശീയ മാദ്ധ്യമം തെളിയിച്ചു. അഭിനന്ദൻ പാകിസ്ഥാനിൽ അകപ്പെടുന്നത് ഫെബ്രുവരി 27നാണ്. എന്നാൽ ഫെബ്രുവരി 23ന് ഒരു പാകിസ്ഥാൻ പൗരൻ പാക് മ്യൂസിയത്തിലെ യൂണിഫോമിന്റെ ചിത്രം ട്വീറ്റ് ചെയ്‌തിട്ടുണ്ട്. 1974ലെ യുദ്ധത്തിനിടെ പാകിസ്ഥാൻ സൈന്യം വെടിവച്ച് വീഴ്‌ത്തിയ ഇസ്രയേൽ വിമാനത്തിന്റെ പൈലറ്റായ ക്യാപ്‌റ്റർ ലുട്‌സിന്റേതാണ് ഈ യൂണിഫോമെന്നാണ് ട്വീറ്റിൽ പറയുന്നത്. ഇത് തെളിയിക്കുന്ന വിവരണങ്ങൾ അടങ്ങിയ മറ്റൊരു ചിത്രവും ഇതിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

Pakistan always help Arabs in war against apartheid Israel. Here is a snaps of Air CDRE Abdus Sattar Alvi who shot down Israeli Mirage during air combat on April 1974 in #Syria-#Israel war.Our hearts beat with our Arab Nations including Palestinians.#Palestine#اسرائیل_نامنظور pic.twitter.com/uP6cQToQkM

— Sheikh Saleem Ahmad (@Sagopaak) February 23, 2019


Commander in Chief of Syrian Air Force gave uniform/coverall of Israeli Pilot, Captain Lutz as 'War Trophy' to Pakistani Pilot Abdus Sattar Alvi who shot down Israeli jet
during #Syria-#Israel war (1974).We always help our Arab brothers against Israel.#Palestine#اسرائیل_نامنظور pic.twitter.com/VNajKx3QYg

— Sheikh Saleem Ahmad (@Sagopaak) February 23, 2019