-priya-prakash-varrier

നടി പ്രിയ പ്രകാശ് വാര്യർ കേവലം കണ്ണുചിമ്മുന്ന ഒരു പെൺകുട്ടിയായല്ല ഒരു സൂപ്പർതാരമായി ഒരിക്കൽ അറിയപ്പെടുമെന്ന് ബോളിവുഡ് താരവും എം.പിയുമായ ശത്രുഘ്‌നൻ സിൻഹ. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. "ഒരു കണ്ണുചിമ്മൽ ആരെയെങ്കിലും സൂപ്പർതാരമാക്കുമോ?​"എന്ന ചോദ്യത്തിന് സിൻഹ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

'എന്റെ വാക്കുകൾ കുറിച്ചു വച്ചോളൂ. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെൺകുട്ടിയായല്ല ഒരു സൂപ്പർതാരമായി ഒരിക്കൽ അറിയപ്പെടും. വളരെ പെട്ടന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആസ്വദിക്കൂ'- സിൻഹ പറഞ്ഞു.

"ഒരു അഡാർ ലവ്" എന്ന മലയാള ചിത്രത്തിലൂടെയാണ് പ്രിയ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ ബോളിവുഡ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവാണ് പ്രിയ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. ഒരു സിനിമാ നടിയുടെ വേഷത്തിലാണ് പ്രിയ ചിത്രത്തിൽ എത്തുന്നത്.